Labels

10 STD TIPS 10KEY ANS 12 DSE 12 STD TIPS 12STUDY MATERIAL A+Winner Answer Key Biology Biology 2015 Biology 2017 BLUEPRINT chemistry chemistry 2017 Class 10 class 9 class8 Class8 2015-16 DECLARATION FORM Election Help English Medium EXAM EXAM TIPS gainpf General Geogebra Handbook HSC HSC HALF YEARLY QUESTIONS HSC KEY ANSWERS HSS HSS(Maths) ICT IX ICT VIII ICT X income tax IT IT 2014 IT 2015 IT 2015-16 IT 2016 IT Class X Lite Maths lumpsom grant Malayalam MARCH -2015 MARCH-2015 maths 2015 maths 2016 maths 2017 maths blog orukkam Maths IX Maths Magic Maths Project Maths STD VIII Mikav New Deal SS NuMATS Pay Revision physics physics 2014 physics 2017 Plus One English Plus One Maths QUARTERLY question papers QUESTIONPAPERS Raspberry Pi Salary Sampoornna scholarships Social Science Social Science 2014 Social Science 2015 Social Science 2016 Social Science 2017 software Software installation spark SSLC SSLC - 2015 SSLC - ANSWER SCRIPTS sslc 2014 sslc 2015 sslc 2016 SSLC 2017 SSLC KEY ANSWERS SSLC New SSLC QUESTION PAPERS SSLC Result SSLC Revision SSLC REVISION QUESTION PAPERS SSLC STUDY MATERIAL State Quiz STD IX STD IX 2017 STD VIII STD VIII 2016 STD VIII 2017 STD X STD X 2017 STUDY MATERIAL SYLLABUS Teacher Text Temporary post Textbook thslc 2017 TIMETABLE Ubuntu Video Lessons Vipin Mahathma X Maths 2017 ഒരുക്കം ഓര്‍മ്മ കവിത കുട്ടികള്‍ക്ക് ഗണിതം മധുരം ചര്‍ച്ച പുസ്തകം മലയാളം മാത്​സ് ബ്ലോഗ് ഒരുക്കം മികവ് ലേഖനം വാര്‍ത്ത വീഡിയോ പാഠങ്ങള്‍ സംവാദം സാങ്കേതികം സ്കോളര്‍ഷിപ്പ് സ്ക്കൂളുകള്‍ക്ക്

Anticipatory Income Statement 2015-16

ധനകാര്യവകുപ്പിന്റെ 20/11/2015 ലെ 89/2015 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥരും അവരുടെ പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്‍റ് പുതുക്കി നല്‍കേണ്ടതുണ്ട്. ഇതിനായി ധനകാര്യവകുപ്പിന്റെ അക്കൗണ്ട്സ് വിഭാഗം പ്രത്യേക ഫോര്‍മാറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏകദേശ വരവിന്റേയും ചെലവിന്റേയും അടിസ്ഥാനത്തില്‍ നികുതി കണക്കാക്കി ബാക്കി അടക്കാനുള്ള നികുതി നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെയുള്ള നാല് മാസങ്ങളില്‍ തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കണം. ടി.ഡി.എസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 2-12-2015ല്‍ വളരെ വിശദമായൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. നോക്കുമല്ലോ. ആന്റിസിപ്പേറ്ററി ഇന്‍കംസ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിന് പരിചയസമ്പന്നരായ ബാബു വടക്കുംചേരി, അബ്ദുള്‍ റഹ്മാന്‍, സുധീര്‍കുമാര്‍ ടി.കെ, കൃഷ്ണദാസ് എന്‍ പി എന്നീ അദ്ധ്യാപകര്‍ തയ്യാറാക്കിയ നാല് എക്സെല്‍ പ്രോഗ്രാമുകളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു.

Software to prepare ANTICIPATORY INCOME STATEMENT

എന്താണ് ആന്റിസിപ്പേറ്ററി ഇന്‍കം സ്റ്റേറ്റ്മെന്റ്
ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14" സര്‍ക്കുലര്‍ പ്രകാരമമാണ് പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം നികുതി ഓരോ മാസവും അടക്കണമെന്ന നിര്‍ദ്ദേശം വന്നത്. ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി  ഓരോ ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു.  Self Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍ നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

"പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" അനുസരിച്ച് അടുത്ത  വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 12ല്‍ ഒരു ഭാഗം മാര്‍ച്ച് മുതലുള്ള ഓരോ മാസവും ശമ്പള ബില്ലില്‍ കുറവ് ചെയ്യേണ്ടതുണ്ട്. ബജറ്റില്‍ നിര്‍ദേശിച്ച പുതിയ നിരക്ക് പ്രകാരം ആണ് ആദായനികുതി കണക്കാക്കേണ്ടത്.  2015-16 വര്‍ഷത്തെ ആദായനികുതി നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേത് തന്നെയാണ്. ഇനി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം. അരിയര്‍, ഗ്രേഡ്, മറ്റ് അലവന്‍സുകള്‍ എന്നിവ ഭാവിയില്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയില്‍ അവ ഇപ്പോള്‍ ആകെ വരുമാനത്തില്‍ കൂട്ടേണ്ടതില്ല.  അവ ലഭിക്കുമ്പോള്‍ അവ കൂടി കൂട്ടി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" വീണ്ടും തയ്യാറാക്കി കൂടുതല്‍ ടാക്സ് അടയ്ക്കുകയാവും നല്ലത്. പ്രൊഫഷനല്‍ ടാക്സ്, ഭവനവായ്പയുടെ പലിശ, 80C, 80CCD, 80CCG, 80D, 80DD, 80DDB, 80E, 80U, 80EE മുതലായ വകുപ്പുകള്‍ പ്രകാരമുള്ള  പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും വിട്ടു പോകാതെ പരിഗണിക്കുക. പുതിയ ബജറ്റില്‍   80CCD (National Pension System- NPS),  80D (Mediclaim), 80DDB (Specified Diseases), 80DD (Disabled Dependant), 80U (Disabled Employee) എന്നീ വകുപ്പുകളിലാണ് മാറ്റങ്ങളുള്ളത്. അവയിലെ പുതിയ നിരക്കുകളും മറ്റും പരിശോധിക്കുമല്ലോ.  ഇനി 2015-16 വര്‍ഷത്തെ പ്രധാന  കിഴിവുകള്‍ ഇനി പറയാം.

1.HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിന്റെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.

1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000  ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല.  37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
2- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം.  കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും കുറയ്ക്കാം.

Housing Loan Interest  (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം.  ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും.  രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.  ഇത് കാണിക്കാൻ ഒരു "Self  Declaration" നൽകിയാൽ മതിയാകും.

B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും  പരമാവധി ഇളവ് 30,000 രൂപയാണ്.
Chapter VI -A യിലെ കിഴിവുകൾ 
80 C 
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള  കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C  പ്രകാരം കിഴിവായി ലഭിക്കൂ.

1. Provident Fund  ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)

2. LIC   യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം  എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)

3. SLI,  GIS,  FBS  എന്നിവ.

4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)

5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ  5 വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.

6. Tution Fee - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fee ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.

7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.

8. സുകന്യ സമൃദ്ധി അക്കൗണ്ടിലെ നിക്ഷേപം 

ഇവ കൂടാതെ  അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80C പ്രകാരം പരമാവധി 1,50,000 രൂപ വരെ കുറയ്ക്കാം.

80 CCC

LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.

80 CCD(1)

National Pension System (NPS)  ത്തില്‍ തവണ   അടച്ച തുക 80CCD(1) പ്രകാരം കിഴിവ് ലഭിക്കും.  ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. 

80C, 80CCC, 80CCD(1)എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇതിനു പുറമെ 80CCD(1) പ്രകാരം 50,000 രൂപ അധികകിഴിവും ഈ വര്‍ഷം മുതല്‍ ലഭിക്കും.  ഇനി പറയുന്ന എല്ലാ കിഴിവുകളുംഇതിന് പുറത്തുള്ളവയാണ്.

80CCD(2)
NPSലെ Employers Contribution വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങിനെ ഉള്‍പ്പെടുത്തിയാല്‍ Employers Contribution പരമാവധി ജീവനക്കാരന്‍റെ ശമ്പള(Pay+DA)ത്തിന്റെ  10%  പരിധിയില്ലാതെ 80CCD(2) പ്രകാരം കുറയ്ക്കാം.
80 CCG

നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്.  ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം.  ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.

80 D (Health Insurance Premium)

ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം,  പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും.  ഇവർക്കുള്ള ആകെ കിഴിവ് 25,000 അല്ലെങ്കിൽ 30,000 കവിയാൻ പാടില്ല.

ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും.  ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം.

 മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന്  അർഹമാണ്.  ഇവർക്കുള്ള ആകെ കിഴിവ് 25,000 അല്ലെങ്കിൽ 30,000 കവിയാൻ പാടില്ല.

Health Insurance  പ്രീമിയം നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം .  Health Check up ന് പണം നേരിട്ട് നൽകിയതാവാം.
Health Insurance ഇല്ലാത്ത 80 വയസ്സില്‍ കൂടുതലുള്ള മാതാപിതാക്കളുടെ ചികിത്സാചെലവ് പരമാവധി 30,000 വരെ ഇളവ് ലഭിക്കും.

80 DD - (For Disability of dependants with disability)

ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭർത്താവ് , മക്കൾ, മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.

ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക.  80 % ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.

 ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

80U (For Employee with disability)

സാമ്പത്തിക വർഷത്തിലെ  ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 50,000 രൂപ കിഴിവ് ലഭിക്കും.  75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്.  അല്ലാതെ ചെലവഴിച്ച തുകയല്ല.  കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്.  80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ്  ഹാജരാക്കണം.

80 DDB (For Medical treatment of specified diseases)

ജീവനക്കാരൻ,  ഭർത്താവ് അല്ലെങ്കിൽ  ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.

Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്.  40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്.  എന്നാൽ രോഗി Senior Citizen ആണെങ്കിൽ  60,000 രൂപ വരെ കിഴിവ് ലഭിക്കും.  രോഗി 80 വയസ്സില്‍ കൂടുതല്‍ ഉള്ള ആളാണെങ്കില്‍ 80,000 വരെ കിഴിവുണ്ട്.  ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I  യിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഈ വര്‍ഷം മുതല്‍ ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധമില്ല. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.

80 E  (Interest for loan for higher education )

ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക.  Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.

80 G (Donations to notified Funds and charitable institutions)

ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും.  ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന്  ഇത് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.  (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)

80GGC

80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും.  കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം.  സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.

80TTA

ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account  കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ.  പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Click Here to get a PDF of this Post.

0 Response to "Anticipatory Income Statement 2015-16"

Post a Comment