മൂന്നുകാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. ഒന്ന്: ഒരേ ആരമുള്ള വൃത്തത്തിലും അര്‍ദ്ധവൃത്തത്തിലും വരക്കാവുന്ന പരമാവധി വലുപ്പമുള്ള ബഹുഭുജങ്ങളുടെ പരപ്പളവുകള്‍ താരതമ്യം ചെയ്യുന്നത്. രണ്ട് പത്താംക്ലാസുകാര്‍ക്കുള്ള ഒരു മാതൃകാചോദ്യപേപ്പര്‍ .മൂന്ന് തൊടുവരകളില്‍ നിന്നും സാധാരണകാണാത്ത ഒരു ജ്യാമിതീയ നിര്‍മ്മിതി.
ഒരു ത്രികോണം വരക്കുന്നതിന് മൂന്ന് അളവുകള്‍ ആവശ്യമാണ്. വരക്കുക എന്നത് ജ്യാമിതീയ നിര്‍മ്മിതിയാണ്. ഒരു വശത്തിന്റെ നീളവും അതിന്റെ എതിര്‍കോണും തന്നിരുന്നാല്‍ ത്രികോണം വരക്കാന്‍ സാധിക്കില്ലേ? പത്താംക്ലാസില്‍ പഠിക്കാനുള്ള തൊടുവരയുമായി ബന്ധപ്പെട്ട ചില ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ നിര്‍മ്മിതി പൂര്‍ത്തിയാക്കാം. രണ്ട് വ്യവസ്ഥകള്‍ മാത്രം തന്നിരുന്നാല്‍ ഒരു പ്രത്യേക ത്രികോണമല്ല കിട്ടുന്നത്. പകരം ധാരാളം ത്രികോണങ്ങള്‍ വരക്കാന്‍ സാധിക്കും.
$\triangle ABC$ യില്‍ $\angle A= 60^\circ$ , $BC= 6$ സെ.മീറ്റര്‍. ത്രികോണം നിര്‍മ്മിക്കുക. ഇത്തരം എത്ര ത്രികോണങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും ?
ചിത്രം നോക്കുക Project Discussions
Model Question Paper

- $6$ സെ.മീറ്റര്‍ നീളത്തില്‍ $BC$ വരക്കുക.
- $B$ശീര്‍ഷമായി $CBX$ എന്ന കോണ്‍ വരക്കുക . കോണ്‍ $CBX=60^\circ$ ആയിരിക്കണം $XB$ എന്ന വര നീട്ടുക
- $B$യില്‍നിന്നും ഇപ്പോള്‍ വരച്ച കോണ്‍ ഭുജത്തിന് ലംബം വരക്കുക. $BC$ യ്ക്ക് ലംബസമഭാജി വരക്കുക. ഈ ലംബങ്ങള്‍ രണ്ടും കൂട്ടിമുട്ടുന്ന ബിന്ദു കേന്ദ്രമാക്കി $B$ യിലേയ്ക്കുള്ള ദൂരം ആരമാക്കി വൃത്തം വരക്കുക.
- മറുഖണ്ഡത്തില്‍ കോണ്‍ വരക്കുക. ഇത് $A=60^\circ$ ആയിരിക്കും
Model Question Paper
0 Response to "Maths Project, ചോദ്യപേപ്പര്‍, ജ്യാമിതീയ നിര്‍മ്മിതി "
Post a Comment