മേലാറ്റൂര്‍ ആര്‍ എം എച്ച് എസിലെ രാമന്‍ സാറിന്റെ കന്നി പോസ്റ്റാണിത്. ജിയോജെബ്ര എന്ന സോഫ്റ്റ്‌വെയറിന്റെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ, പത്താം ക്ളാസ് ഫിസിക്സിലെ "നമുടെ പ്രപഞ്ചം" എന്ന പാഠഭാഗത്തിലെ സൂര്യന്റെ ചലനം മലയാളമാസവും ഞാറ്റുവേലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നതിനുള്ള മൂന്ന് ആനിമേഷനുകളാണ് സാര്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ആര്‍ക്കുവേണേലും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ജിയോജെബ്ര ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലൂടെ പ്രവര്‍ത്തിച്ചുകാണുകയോ, കാണിക്കുകയോ ചെയ്യാം. സംശയങ്ങള്‍ കമന്റുകളിലൂടെ പങ്കുവെക്കാന്‍ ശ്രദ്ധിക്കുമല്ലോ..?
SUN and MONTH
Njattuvela
ചന്ദ്രനും നാളും
സൂര്യനും ഞാറ്റുവേലയും എന്ന സ്ലൈഡ് ഉപയോഗിച്ച് ആ പാഠഭാഗത്തിലെ ഒട്ടനവധി ആശയങ്ങൾ എളുപ്പമാക്കം. 1. രാശികളുടെ ഉദയം അസ്തമയം. 2. ഒരു രാശി ഉദിക്കുമ്പോൾ എതിരെയുള്ള രാശി അസ്തമിക്കുന്നു. 3. 12 രാശികളും 24 മണിക്കൂർ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിയെത്തുന്നു. ഒരു രാശി ഉദിച്ച് 2 മണിക്കൂർ കഴിഞ്ഞു അടുത്ത രാശി ഉദിക്കുന്നു. 4. സൂര്യെന്റെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെ എന്തുകൊണ്ട് കാണാൻ കഴിയുന്നില്ല ? 5. നക്ഷത്രങ്ങളുടെ ഉദയ സമയത്തിൽ വരുന്ന മാറ്റം മനസിലാക്കാം. ഇതൊന്നു വിശദീകരിക്കാം. സൂര്യൻ അസ്തമിക്കുമ്പോൾ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. കിഴക്കുള്ള നക്ഷത്രം നിരീക്ഷിക്കുക.പ്ലേ ചെയ്യുക . 5 കറക്കം കഴിഞ്ഞ് വീണ്ടും സൂര്യൻ അസ്തമിക്കുമ്പോൾ പേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. ഇപ്പോൾ കിഴക്ക് ഉദിച്ച നക്ഷത്രം നിരീക്ഷിക്കുക . 6. നക്ഷത്ര നിരീക്ഷണത്തിനും സഹായകമാണ് .ഉദാഹരണം slider 2 ലെ ബട്ടണ്‍ മൂവ് ചെയ്ത് സൂര്യനെ വൃശ്ചികം രാശിയിൽ എത്തിക്കുക (ഇപ്പോൾ വൃശ്ചികമാസമാണ്).പ്ലേ ചെയ്യുക .സൂര്യൻ പടിഞ്ഞാർ എത്തി അസ്തമിച്ചാൽ പോസ് ചെയ്യുക. കിഴക്ക് മുതൽ പടിഞ്ഞാറു വരെ മീതെയുള്ള രാശികൾ നിരീക്ഷിക്കുക ഇടവം മുതൽ ധനു വരെയുള്ള രാശികൾ കാണാം . അവയുടെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെയും കാണാം .2 മണിക്കൂർ കഴിഞ്ഞാൽ ആകാശത്ത് വരുന്ന മാറ്റം എന്താകാം ?.ഒരു നക്ഷത്രത്തിനെ കാണാൻ നോക്കേണ്ട ദിശ ,സമയം ഇതിൽ നിന്നും മനസിലാക്കാം. ഇപ്രകാരം ഓരോ മാസവും ആക്ശത്തു വരുന്ന മാറ്റങ്ങൾക്ക്കാരണവും വ്യക്തമാകുന്നു . ഭൂമിയുടെ ഭ്രമണം മൂലമാണ് ക്രാന്തിവൃത്തം ചലിക്കുന്നതായി തോന്നുനതെന്നും ഭൂമിയുടെ വാർഷിക ചലനം കൊണ്ടാണ് സൂര്യൻ ചലിക്കുന്നതായി തോന്നുന്നതെന്നും ഓർമിപ്പിക്കാൻ മറക്കരുത്.
0 Response to "Physics - Geogebra Animations"
Post a Comment