Labels

10 STD TIPS 10KEY ANS 12 DSE 12 STD TIPS 12STUDY MATERIAL A+Winner Answer Key Biology Biology 2015 Biology 2017 BLUEPRINT chemistry chemistry 2017 Class 10 class 9 class8 Class8 2015-16 DECLARATION FORM Election Help English Medium EXAM EXAM TIPS gainpf General Geogebra Handbook HSC HSC HALF YEARLY QUESTIONS HSC KEY ANSWERS HSS HSS(Maths) ICT IX ICT VIII ICT X income tax IT IT 2014 IT 2015 IT 2015-16 IT 2016 IT Class X Lite Maths lumpsom grant Malayalam MARCH -2015 MARCH-2015 maths 2015 maths 2016 maths 2017 maths blog orukkam Maths IX Maths Magic Maths Project Maths STD VIII Mikav New Deal SS NuMATS Pay Revision physics physics 2014 physics 2017 Plus One English Plus One Maths QUARTERLY question papers QUESTIONPAPERS Raspberry Pi Salary Sampoornna scholarships Social Science Social Science 2014 Social Science 2015 Social Science 2016 Social Science 2017 software Software installation spark SSLC SSLC - 2015 SSLC - ANSWER SCRIPTS sslc 2014 sslc 2015 sslc 2016 SSLC 2017 SSLC KEY ANSWERS SSLC New SSLC QUESTION PAPERS SSLC Result SSLC Revision SSLC REVISION QUESTION PAPERS SSLC STUDY MATERIAL State Quiz STD IX STD IX 2017 STD VIII STD VIII 2016 STD VIII 2017 STD X STD X 2017 STUDY MATERIAL SYLLABUS Teacher Text Temporary post Textbook thslc 2017 TIMETABLE Ubuntu Video Lessons Vipin Mahathma X Maths 2017 ഒരുക്കം ഓര്‍മ്മ കവിത കുട്ടികള്‍ക്ക് ഗണിതം മധുരം ചര്‍ച്ച പുസ്തകം മലയാളം മാത്​സ് ബ്ലോഗ് ഒരുക്കം മികവ് ലേഖനം വാര്‍ത്ത വീഡിയോ പാഠങ്ങള്‍ സംവാദം സാങ്കേതികം സ്കോളര്‍ഷിപ്പ് സ്ക്കൂളുകള്‍ക്ക്

പരീക്ഷാഫലം എത്തുമ്പോള്‍ ..!

ഇപ്പൊഴത്തെ തീരുമാന പ്രകാരം ഏപ്രില്‍ 20 നു എസ്.എസ്.എല്‍.സി.റിസല്‍ട്ട് വരും. നൂറുശതമാനം വിജയം, ഓരോ ജില്ലകളുടെയും നിലവാരം സമ്മാനങ്ങള്‍, അനുമോദനങ്ങള്‍ , പുതിയ പ്രഖ്യാപനങ്ങള്‍, തീരുമാനങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ കുറേ ദിവസം ഇതുതന്നെയായിരിക്കും സ്കൂളുകളിലെ ചര്‍ച്ച.
ഈ ചര്‍ച്ചകളുടെ അടിസ്ഥാന ഘടകം പത്താം ക്ളാസില്‍ കുട്ടികള്‍ വിജയിച്ചതിന്റെ എണ്ണവും മികവും തന്നെ. അത് ചെറിയ കാര്യമല്ല. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന വലിയ ചില കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.
പത്തുവര്‍ഷമായി കുട്ടി പഠിച്ചകാര്യങ്ങളുടെ ആകെത്തുക ഈ പരീക്ഷാവിജയം മാത്രമായി ചുരുക്കുന്നു നാം. പഠനം എന്നത് ഈ വിജയം മാത്രമാണെന്നലല്ലോ വിദ്യാഭ്യാസ രേഖകള്‍ പറയുന്നത്. കുട്ടിയുടെ സമഗ്രമായ വ്യക്തിവികസനം, നൈപുണികളുടെ വികാസനം , പരീക്ഷാവിജയം എന്നിങ്ങനെ മൂന്നു സുപ്രധാന ഘടകങ്ങളില്‍ അവസാനത്തെതു മാത്രം പരിഗണിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടാ . പരീക്ഷാവിജയം മാത്രമേ കണക്കാക്കൂ എന്നാണെങ്കില്‍ അതുണ്ടാക്കിയെടുക്കാന്‍ ഈ വിപുലമായ സ്കൂള്‍ സംവിധാനമൊന്നും വേണ്ട, പകരം റ്റ്യൂഷന്‍ സെന്ററുകള്‍ ഒരുക്കിയെടുത്താല്‍ മതിയല്ലോ - എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവില്ലേ?
പരീക്ഷാവിജയം മാത്രമല്ല ' വിജയം ' എന്നറിവാണ്` സ്കൂള്‍ സങ്കല്‍പ്പത്തില്‍ ആദ്യം ഉണ്ടാവേണ്ടത്. കുട്ടിയുടെ സമഗ്രമായ വികാസം സ്കൂള്‍ ക്ളാസ്മുറികളില്‍നിന്നും സ്കൂള്‍ സംവിധാനത്തില്‍ നിന്നും ഉണ്ടായിവരുന്നതാണ്`. നൈപുണികളുടെ വലിയൊരു ഭാഗം ക്ളാസ്മുറികളില്‍ നിന്നാണ്` ശക്തിപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് ക്ളാസ് മുറി - സ്കൂള്‍ - സബ്ജില്ല- ജില്ല - സംസ്ഥാനം എന്ന വലിയ ഒരു സര്‍ക്കിളില്‍ നിന്നാണ്` കുട്ടി അവളുടെ വികസനം ഉറപ്പുവരുത്തുന്നത്. അതൊക്കെ സാധിച്ചെടുക്കാനാവുന്നതിലൂടെയാണ്` 100 മേനിയുടെ ഉത്തരവാദിത്തപൂര്‍വമായ മികവ് ഉണ്ടാക്കപ്പെടുന്നത്. പക്ഷെ, ഈ നിലയിലൊരു ചര്‍ച്ചയും വിലയിരുത്തലും നമ്മുടെ അക്കാദമിക ലോകത്ത് തീരെ ഉണ്ടാവുന്നില്ലല്ലോ. സ്കൂളിന്റെ ആന്തരികാവസ്ഥ, കുട്ടിയുടെ വിജയം , അതിനുപയോഗിച്ച പ്രക്രിയകള്‍ , തുടര്‍പ്ളാനിങ്ങ് എന്നിവ സൂചകങ്ങള്‍ വെച്ച് വിലയിരുത്തുമ്പൊള്‍ മാത്രമേ 100 മേനി തിരിച്ചറിയാനും അഭിനന്ദിക്കാനും കഴിയൂ.
സ്കൂളിന്റെ ആന്തരികവസ്ഥ
കുട്ടികളുടെ സാമൂഹ്യ സാമ്പത്തില നിലകളിലെ ഗ്രാഫുകള്‍ - വിലയിരുത്തലുകള്‍
കുട്ടികളുടെ - അദ്ധ്യാപകരുടെ ഹാജര്‍ നില [ ദിവസം, പീരിയേഡ് ]
സ്കൂള്‍ സൗകര്യങ്ങള്‍ [ ഭൗതികം , സാംസ്കാരികം, സാമ്പത്തികം ]
സബ്ജക്ട് കൗണ്‍സിലുകള്‍, സ്റ്റാഫ് യോഗങ്ങള്‍ , കലാ- കായിക – പ്രവൃത്തിപരിചയ പ്രവര്‍ത്തനങ്ങള്‍ , പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ , അഡാപ്റ്റഡ് ടീച്ചിങ്ങ് മാന്വലുകളുടെ പ്രയോഗം
പി.ടി.എ, എസ്.ആര്‍.ജി, പാര്‍ലമെന്റ്, അസംബ്ളി, ക്ളാസ്മുറികളിലെ ജനാധിപത്യസ്വഭാവം
ഉച്ചഭക്ഷണം, പ്രാദേശികപഠനകേന്ദ്രങ്ങള്‍, ക്ളാബ്ബുകള്‍, വായനശാലകള്‍, ക്യാമ്പുകള്‍ , അധികസമയ പഠനം, ഗൃഹപാഠങ്ങള്‍, അവധിദിവസ ഉപയോഗം …

കുട്ടിയുടെ വിജയം - അതിനുപയോഗിച്ച പ്രക്രിയകള്‍
ക്ളാസ് - പീരിയേഡ് പ്ളാനിങ്ങ് - നടത്തിപ്പ്
പഠനപ്രക്രിയകള്‍
ലാബ് - ലൈബ്രറി - ക്ളബ്ബ് - പഠയാത്ര, മേളകള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
ക്ളാസ് പാര്‍ലമെന്റ്, ക്ളാസ് പിടിഎ
യൂണിറ്റ് ടെസ്റ്റുകള്‍, ടേം ഇവാലുവേഷന്‍, സി.ഇ പ്രവര്‍വര്‍ത്തനങ്ങള്‍
പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍
രക്ഷാകത്തൃബോധനം
കൗണ്‍സിങ്ങുകള്‍, ഗൃഹസന്ദര്‍ശനം , അദ്ധ്യാപകര്‍ കുട്ടികളെ ഏറ്റെടുക്കുന്ന രീതികള്‍
അധികസമയ പഠനം, ഗൃഹപാഠങ്ങളുടെ സ്വഭാവം
വിവിധതലങ്ങളില്‍ നടന്ന മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങളുടെ സാധ്യതകള്‍ - അധികൃതരുടെ ശ്രദ്ധ
അദ്ധ്യാപകരുടെയും കുട്ടികളുടേയും രക്ഷിതാക്കളുടേയും [ സ്വന്തം പ്രവര്‍ത്തന തലങ്ങളിലെ ] സന്തോഷവും തൃപ്തിയും
സാമൂഹ്യമായ ഇടപെടലുകളും സഹായങ്ങളും ശ്രദ്ധയും
തുടര്‍ പ്ളാനിങ്ങ്
വര്‍ഷാവസാന വിലയിരുത്തലുകള്‍ [ അദ്ധ്യാപകര്‍, കുട്ടി, രക്ഷിതാവ്, അധികൃതര്‍ ] അതിനനുസരിച്ചുള്ള തുടര്‍ പരിപാടികള്‍ എല്ലാ തലത്തിലും എല്ലാവര്‍ക്കും സംതൃപ്തമായ ഒരു സ്കൂള്‍വര്‍ഷം എങ്ങനെ ഒരുക്കിയെടുക്കാമെന്ന ചിന്തയും പരിപാടികളും നിശ്ചിത ഇടവേളകളില്‍ ശരിയായ വിലയിരുത്തലുകള്‍ , വേണ്ട മാറ്റങ്ങള്‍ ആലോചിക്കല്‍ ഹ്രസ്വകാല [ ഒരു വര്‍ഷം ] ദീര്‍ഘകാല [ 5-6 വര്‍ഷം ] പദ്ധതികള്‍ സാമൂഹികമായ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ തനതു മാതൃകകള്‍ സാധ്യമാക്കാനുള്ള ആലോചനകള്‍
പാഠപുസ്തകങ്ങള്‍, അദ്ധ്യാപക സഹായികള്‍, വിവിധ മാന്വലുകള്‍ , ഉത്തരവുകള്‍, രേഖകള്‍ , പരിശീലന സഹായികള്‍ , പരിശീലനങ്ങള്‍ .... എന്നിവയെല്ലാം ഇക്കാര്യങ്ങളിലാണ്` ഊന്നുന്നത്. അതും വളരെ ശാസ്ത്രീയമായിത്തന്നെ. സ്കൂള്‍ മികവ് കാലാകാലങ്ങളില്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇതൊക്കെ മറന്ന് റിസള്‍ട്ട് വരുന്നതോടെ സുപ്രധാനകാര്യങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?

0 Response to "പരീക്ഷാഫലം എത്തുമ്പോള്‍ ..!"

Post a Comment