മഹാത്മയുടെ മെയിലില്‍ നിന്നും...
"വിപിന്‍മഹാത്മയുടെ പരീക്ഷാ ക്ലാസ്സുകള്‍ പ്രതീക്ഷിച്ചിരുന്നവരോട് മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
എല്ലാ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ ഈ വര്‍ഷത്തെ പരീക്ഷാ ക്ലാസ്സുകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരുന്നതിനാല്‍ ക്ലാസ്സ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഒരു കാര്യം കൂടി പറയട്ടെ എനിക്ക് കമ്പ്യൂട്ടര്‍ ഇല്ല.ക്ലാസ്സ് തയ്യാറാക്കാനായി സൗഹൃദവലയത്തില്‍ നിന്നും കമ്പ്യൂട്ടര്‍ തിരക്കി, Windows സിസ്റ്റവുമായി നിരവധി സുഹൃത്തുക്കള്‍ വന്നു എങ്കിലും നമുക്ക് അത് പറ്റില്ലല്ലോ?
Ubuntu ഉള്ള ഒരു സിസ്റ്റവും കിട്ടീല്ല.ആകെ നിരാശയില്‍ നടക്കവേയാണ് ചിങ്ങേലി പോസിറ്റീവ് സ്റ്റഡി സെന്ററിലെ ദിലീപ് സാര്‍, അവിടത്തെ പത്താം ക്ലാസ്സുകാര്‍ക്ക് IT ക്ലാസ്സെടുക്കണം എന്ന ആവശ്യവുമായി സമീപിക്കുന്നത്.
വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി.
അവിടത്തെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്ന വീഡിയോ റെക്കോഡ് ചെയ്തു.ഒരായിരം പോരായ്മകളുണ്ട്.
ചില വീഡിയോകളില്‍ sound ഇല്ല,ചിലതിലെ sound വ്യക്തമല്ല,മുന്‍പ് ചെയ്തതുപോലെ video ക്ലാസ്സിന്റെ ശരിയായ ഫോര്‍മാറ്റിലല്ല, അങ്ങനെ ഒരായിരം…………
ഈവര്‍ഷം തരാന്‍ ഇതേ ഉള്ളൂ…..
ക്ഷമിക്കുക…..
സ്നേഹത്തോടെ വിപിന്‍ മഹാത്മ"
പക്ഷേ അതൊന്നും കാര്യമാക്കേണ്ട. പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും, ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ഉള്ളവര്‍ക്കും ഉറപ്പായും ഉപകാരപ്പെടും.
0 Response to "SSLC IT MODEL PRACTICAL VIDEO TUTORIALS"
Post a Comment