സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച് സുധീര്‍കുമാര്‍ സാര്‍ എഴുതിയ ലേഖനവും ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള എക്സെല്‍ കാല്‍ക്കുലേറ്ററും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ കേരള വാട്ടര്‍ അതോറിറ്റിയിലെ കോഴിക്കോട് പി.എച്ച്.ഡിവിഷനിലെ യു.ഡി ക്ലര്‍ക്കായ എം.പി.ഷഫീക്ക് സാര്‍ തയ്യാറാക്കിയ ഒരു എക്സെല്‍ പ്രോഗ്രാമും ചുവടെ നല്‍കിയിട്ടുണ്ട്.
CLICK HERE FOR CIRCULAR
8+4 EMI തവണവ്യവസ്ഥയിലാണ് ആദായനികുതി ഈടാക്കേണ്ടതെന്ന്‍ സര്‍ക്കുലറില്‍ പറയുന്നു. വര്‍ഷാരംഭത്തില്‍ പ്രതീക്ഷിതനികുതി കണക്കാക്കി അതിന്‍റെ 12ല്‍ ഒരു ഭാഗം ആദ്യമാസം മുതല്‍ 8 മാസം വരെ കുറയ്ക്കുകയും തുടര്‍ന്നു വീണ്ടും ടാക്സ് കണക്കാക്കി ഇത് വരെ ആകെ അടച്ചത് കുറച്ചു ബാക്കിയുള്ളതിന്‍റെ 4ല്‍ ഒരു ഭാഗം തുടര്‍ന്നുള്ള നാല് മാസങ്ങളില്‍ കുറയ്ക്കുന്ന രീതിയാവും ഇത്. Income Tax Departmentന്‍റെ സര്‍ക്കുലറില്‍ പലിശ Mandatory ആണെന്നും അത് അടുത്ത Quarterly TDS Return ഫയല്‍ ചെയ്യുന്നതിന് മുമ്പായി അടയ്ക്കണമെന്നും പറയുന്നുമുണ്ട്. പല സ്ഥാപനങ്ങളിലും നികുതി ആദ്യമാസം മുതല്‍ തന്നെ കുറച്ചു തുടങ്ങുന്നുവെങ്കിലും ഒട്ടേറെ ഇടങ്ങളില്‍ അവസാന മാസങ്ങളില്‍ മാത്രം നികുതി കുറയ്ക്കുകയാണ് ചെയ്യുന്നത്. ആദായനികുതി ഓരോ മാസവും കൊടുത്തും ഈടാക്കിയും നാം ശീലിക്കേണ്ടിയിരിക്കുന്നു. "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കാന്‍ സഹായകമായ "TDS CALCULATOR" എന്ന പ്രോഗ്രാം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഓരോ വ്യക്തിയുടേയും ടി.ഡി.എസ് തുക കണക്കാക്കുന്നതിനുള്ള പ്രോഗ്രാം ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CLICK HERE TO DOWNLOAD TDS CALCULATOR 2014-15
Prepared By Sudheer Kumar T.K, Head Master, KCALPS, Eramangalam
ഒരു വ്യക്തിയുടെ ടി.ഡി.എസ് തുക കണ്ടുപിടിക്കുന്നതിനും ഭാവിയിലേക്ക് Form 16, ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റുകള്‍ തയ്യാറാക്കുന്നതിനും ഓഫീസിലെ മുഴുവന്‍ സ്റ്റാഫിന്റേയും വരുമാനവും ചെലവും രേഖപ്പെടുത്തി വക്കുന്നതിനുള്ള പ്രോഗ്രാം ചുവടെ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
TDS Consultant for 2014-2015 (Updated) | Help File
Prepared by Saffeeq.M.P, U D Clerk, PH Division, KWA, Kozhikode
New Updations
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ save ചെയ്തു വയ്ക്കുകയും അതില്‍ നിന്നും ഓരോ ജീവനക്കാരനും വേണ്ടി ഓരോ കോപ്പി എടുത്തു ഉപയോഗിക്കുകയും ചെയ്യാം. MS Office Excel ല്‍ തയ്യാറാക്കിയ ഈ വര്‍ക്ക്‌ബുക്കില്‍ "DATA" ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും "STATEMENT" ഷീറ്റ് A4 പേപ്പറിന്‍റെ രണ്ടു പുറങ്ങളില്‍ പ്രിന്‍റ് എടുക്കുകയും ചെയ്യാം. കൂടാതെ "Notes on Deduction" എന്ന ഷീറ്റില്‍ ആദായനികുതി കിഴിവുകള്‍ ഏതൊക്കെയെന്നു വിവരിക്കുകയും ചെയ്യുന്നു. ഇതിലെ DATA ഷീറ്റില്‍ Basic Pay, HRA, ശമ്പളത്തില്‍ നിന്നും കുറയുന്ന നിക്ഷേപങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ക്കണം. വരും മാസങ്ങളില്‍ നിക്ഷേപങ്ങള്‍ കൂട്ടാനുദ്ദേശിക്കുന്നു എങ്കില്‍ അതിനനുസരിച്ച് കൂടിയ തുക ചേര്‍ക്കുന്നതാവും ഉചിതം.
ഏപ്രില്‍ 1 ന് ശേഷം DA Arrear അല്ലെങ്കില്‍ Pay Arrear ലഭിച്ചെങ്കില്‍ അത് പട്ടികയില്‍ അതിനായി ചേര്‍ത്ത വരിയിലെ പച്ച കളത്തില്‍ ചേര്‍ക്കുക. PFല്‍ അടച്ച Arrear തുക ആ വരിയില്‍ PF കോളത്തില്‍ ചേര്‍ക്കണം. Professional Tax, Earned Leave Surrender, Housing Loan Interest, Festival Allowance എന്നിവ അതാതു വരികളില്‍ ചേര്‍ക്കുക. 1,50,000 ത്തില്‍ ഉള്‍പ്പെടുന്ന കിഴിവുകള്‍ (80C), അതിനു പുറമെയുള്ള കിഴിവുകള്‍ (80D മുതല്‍ 80U വരെ) എന്നിവ താഴെയുള്ള വരികളില്‍ ചേര്‍ക്കാം. ഓരോ വിഭാഗത്തിലും പേജില്‍ കാണിക്കാത്ത ഏതെങ്കിലും കിഴിവുകള്‍ ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാനായി പച്ച നിറത്തിലുള്ള വരികള്‍ ഒഴിച്ചിട്ടിട്ടുണ്ട്. അതില്‍ ഇനം ഏതെന്നു രേഖപ്പെടുത്തി സംഖ്യ ചേര്‍ക്കണം. (നിക്ഷേപങ്ങളും ഇളവുകളും ചേര്‍ക്കാന്‍ വിട്ടുപോയാല്‍ അധികം ടാക്സ് അടയ്ക്കുകയും അത് തിരിച്ചു കിട്ടാന്‍ ഏറെ കാത്തിരിക്കുകയും വേണ്ടിവന്നേക്കും.) ഇത്രയും ചേര്‍ത്ത് കഴിഞ്ഞാല്‍ അടയ്ക്കേണ്ടതായ ടാക്സ് കണക്കാക്കപ്പെട്ടിട്ടുണ്ടാവും.
Amount of Tax already deducted in previous months ന് നേരെ കഴിഞ്ഞ മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേര്‍ക്കണം. Number of months left till February 2015 to draw salary എന്നതിന് നേരെ അടുത്ത ഫെബ്രുവരി വരെ എത്ര മാസം ടാക്സ് കുറയ്ക്കാനായി ഉണ്ടെന്നു ചേര്‍ക്കണം. (ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ "7 " ആണ് ഉള്ളത്.) ഇത്രയും ചേര്‍ക്കുന്നതോടെ അടയ്ക്കേണ്ട ടാക്സിന്‍റെ മാസതവണ എത്രയെന്നു കാണാം.
ഇനി "STATEMENT" ഷീറ്റ് പരിശോധിച്ച ശേഷം പ്രിന്‍റ് എടുക്കാം. ഏതാനും മാസങ്ങളില്‍ ടാക്സ് കുറച്ച ശേഷം ശമ്പളത്തിലെ വര്‍ദ്ധനവ് കൊണ്ടോ അരിയര്‍ ലഭിച്ചത്കൊണ്ടോ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായാല്‍ ടാക്സും വര്‍ദ്ധിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തിയത് മൂലം ടാക്സില്‍ കുറവും ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാസതവണകളില്‍ മാറ്റം വരുത്താം[Section - 193(3)]. Statement വീണ്ടും തയ്യാറാക്കിയാല്‍ മതിയാകും. നികുതി അടയ്ക്കേണ്ട വരുമാനമുള്ള ജീവനക്കാരന് PAN Card ഇല്ലെങ്കില്‍ 20% നിരക്കില്‍ ടാക്സ് ഈടാക്കണമെന്നതിനാല്‍ PAN എടുത്തിട്ടില്ലാത്തവര്‍ ഒട്ടും വൈകാതെ എടുക്കുന്നതാവും നല്ലത്. PAN ഇല്ലാത്തവരില്‍ നിന്നും കൂടിയ നിരക്കില്‍ ടാക്സ് കുറച്ചില്ലെങ്കില്‍ നാലാം ക്വാര്‍ട്ടറിലെ TDS റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വിഷമകരമാവും.

- Data Import - User can import data from previous tds consultant versions. It helps the user to avoid data re-entry, if calculation changes occurred in new version
- Clear Data - User can clear all data or specific data instantly.
- A number of changes made to make it user friendly based on feedback received.
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ save ചെയ്തു വയ്ക്കുകയും അതില്‍ നിന്നും ഓരോ ജീവനക്കാരനും വേണ്ടി ഓരോ കോപ്പി എടുത്തു ഉപയോഗിക്കുകയും ചെയ്യാം. MS Office Excel ല്‍ തയ്യാറാക്കിയ ഈ വര്‍ക്ക്‌ബുക്കില്‍ "DATA" ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും "STATEMENT" ഷീറ്റ് A4 പേപ്പറിന്‍റെ രണ്ടു പുറങ്ങളില്‍ പ്രിന്‍റ് എടുക്കുകയും ചെയ്യാം. കൂടാതെ "Notes on Deduction" എന്ന ഷീറ്റില്‍ ആദായനികുതി കിഴിവുകള്‍ ഏതൊക്കെയെന്നു വിവരിക്കുകയും ചെയ്യുന്നു. ഇതിലെ DATA ഷീറ്റില്‍ Basic Pay, HRA, ശമ്പളത്തില്‍ നിന്നും കുറയുന്ന നിക്ഷേപങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ക്കണം. വരും മാസങ്ങളില്‍ നിക്ഷേപങ്ങള്‍ കൂട്ടാനുദ്ദേശിക്കുന്നു എങ്കില്‍ അതിനനുസരിച്ച് കൂടിയ തുക ചേര്‍ക്കുന്നതാവും ഉചിതം.
ഏപ്രില്‍ 1 ന് ശേഷം DA Arrear അല്ലെങ്കില്‍ Pay Arrear ലഭിച്ചെങ്കില്‍ അത് പട്ടികയില്‍ അതിനായി ചേര്‍ത്ത വരിയിലെ പച്ച കളത്തില്‍ ചേര്‍ക്കുക. PFല്‍ അടച്ച Arrear തുക ആ വരിയില്‍ PF കോളത്തില്‍ ചേര്‍ക്കണം. Professional Tax, Earned Leave Surrender, Housing Loan Interest, Festival Allowance എന്നിവ അതാതു വരികളില്‍ ചേര്‍ക്കുക. 1,50,000 ത്തില്‍ ഉള്‍പ്പെടുന്ന കിഴിവുകള്‍ (80C), അതിനു പുറമെയുള്ള കിഴിവുകള്‍ (80D മുതല്‍ 80U വരെ) എന്നിവ താഴെയുള്ള വരികളില്‍ ചേര്‍ക്കാം. ഓരോ വിഭാഗത്തിലും പേജില്‍ കാണിക്കാത്ത ഏതെങ്കിലും കിഴിവുകള്‍ ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാനായി പച്ച നിറത്തിലുള്ള വരികള്‍ ഒഴിച്ചിട്ടിട്ടുണ്ട്. അതില്‍ ഇനം ഏതെന്നു രേഖപ്പെടുത്തി സംഖ്യ ചേര്‍ക്കണം. (നിക്ഷേപങ്ങളും ഇളവുകളും ചേര്‍ക്കാന്‍ വിട്ടുപോയാല്‍ അധികം ടാക്സ് അടയ്ക്കുകയും അത് തിരിച്ചു കിട്ടാന്‍ ഏറെ കാത്തിരിക്കുകയും വേണ്ടിവന്നേക്കും.) ഇത്രയും ചേര്‍ത്ത് കഴിഞ്ഞാല്‍ അടയ്ക്കേണ്ടതായ ടാക്സ് കണക്കാക്കപ്പെട്ടിട്ടുണ്ടാവും.
Amount of Tax already deducted in previous months ന് നേരെ കഴിഞ്ഞ മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേര്‍ക്കണം. Number of months left till February 2015 to draw salary എന്നതിന് നേരെ അടുത്ത ഫെബ്രുവരി വരെ എത്ര മാസം ടാക്സ് കുറയ്ക്കാനായി ഉണ്ടെന്നു ചേര്‍ക്കണം. (ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ "7 " ആണ് ഉള്ളത്.) ഇത്രയും ചേര്‍ക്കുന്നതോടെ അടയ്ക്കേണ്ട ടാക്സിന്‍റെ മാസതവണ എത്രയെന്നു കാണാം.
ഇനി "STATEMENT" ഷീറ്റ് പരിശോധിച്ച ശേഷം പ്രിന്‍റ് എടുക്കാം. ഏതാനും മാസങ്ങളില്‍ ടാക്സ് കുറച്ച ശേഷം ശമ്പളത്തിലെ വര്‍ദ്ധനവ് കൊണ്ടോ അരിയര്‍ ലഭിച്ചത്കൊണ്ടോ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായാല്‍ ടാക്സും വര്‍ദ്ധിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തിയത് മൂലം ടാക്സില്‍ കുറവും ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാസതവണകളില്‍ മാറ്റം വരുത്താം[Section - 193(3)]. Statement വീണ്ടും തയ്യാറാക്കിയാല്‍ മതിയാകും. നികുതി അടയ്ക്കേണ്ട വരുമാനമുള്ള ജീവനക്കാരന് PAN Card ഇല്ലെങ്കില്‍ 20% നിരക്കില്‍ ടാക്സ് ഈടാക്കണമെന്നതിനാല്‍ PAN എടുത്തിട്ടില്ലാത്തവര്‍ ഒട്ടും വൈകാതെ എടുക്കുന്നതാവും നല്ലത്. PAN ഇല്ലാത്തവരില്‍ നിന്നും കൂടിയ നിരക്കില്‍ ടാക്സ് കുറച്ചില്ലെങ്കില്‍ നാലാം ക്വാര്‍ട്ടറിലെ TDS റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വിഷമകരമാവും.
0 Response to "Excel based Income Tax TDS Calculator"
Post a Comment