അഞ്ചുകോടി സന്ദര്‍ശനങ്ങളെന്ന മലയാളബ്ലോഗിംഗ് രംഗത്തെ അസൂയാര്‍ഹവും അനന്യവുമായ നാഴികക്കല്ല് താണ്ടിയ മാത്‌സ് ബ്ലോഗിനെ, ഈ നിലയിലേക്കെത്തിച്ച എല്ലാ വായനക്കാരോടും ഒട്ടുവളരേ അഭിമാനത്തോടെ ഞങ്ങള്‍ ഹൃദ്യമായി കൃതജ്ഞത പ്രകടിപ്പിക്കുന്നു.കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി, പൊതുവിദ്യാലയങ്ങളിലെ ഗൂഗിളായി പരിണമിച്ചുവെന്നത് ഞങ്ങള്‍ക്കുണ്ടാക്കിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ല, ഒപ്പം ഒരുപാട് ഉത്തരവാദിത്തബോധവും അതുമൂലമുള്ള പിരിമുറുക്കങ്ങളും.
ഇക്കഴിഞ്ഞദിവസം ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു അവാര്‍ഡ് കിട്ടി! തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അഞ്ജന എസ് എന്ന മിടുക്കിക്കുട്ടിയാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. മാത്‌സ് ബ്ലോഗിന് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ എല്ലാ അംഗീകാരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി ഇതിനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അഞ്ജനയുടെ മെയില്‍ താഴേ വായിക്കുക.
"ബഹുമാനപ്പെട്ട മാത്‌സ് ബ്ലോഗിന്,എന്റെ പേര് അഞ്ജന എസ്..
തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. (ഫുള്‍ A+ കിട്ടീട്ടോ!).ഇപ്പോള്‍ ചെന്ത്രാപ്പിന്നി HSS ല്‍ +1 ല്‍ ചേര്‍ന്നു. ജൂലായ് 8ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഹൈസ്കൂള്‍ പഠനകാലയളവില്‍ മാത്‌സ് ബ്ലോഗ് പകര്‍ന്നുതന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ സഹായത്തിനൊരു പ്രതിഫലം എന്ന് കൂട്ടിക്കോളൂ...."
എന്താണ് ആ ഗുരുദക്ഷിണയെന്നല്ലേ...
എട്ടാം ക്ലാസ്സിലെ മാറിയ ഗണിതപുസ്തകത്തിലെ ഐസിടി സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ? ഒന്നാമത്തെ യൂണിറ്റില്‍ത്തന്നെ 8,13,20,23,24,25 എന്നീ പേജുകളിലെ സൈഡ്ബോക്സുകളിലായാണ് ഈ പ്രവര്‍ത്തനങ്ങളുള്ളത്. ഇവയെല്ലാം ജിയോജെബ്ര ഉപയോഗിച്ച് ചെയ്ത്, വീഡിയോ രൂപത്തിലാക്കി ഒരു മഹാത്മസ്റ്റൈല്‍ ട്യൂട്ടോറിയലുകളാക്കി അയച്ചുതന്നിരിക്കുകയാണ് ഈ മിടുക്കി. ഒപ്പം, അറിയാതെ വന്നിരിക്കുന്ന പിഴവുകളെന്തേലുമുണ്ടെങ്കില്‍, പ്രിയ അധ്യാപകരും കൂട്ടുകാരും കമന്റില്‍ വന്ന് ചൂണ്ടിക്കാട്ടണമെന്നൊരപേക്ഷയും.
ഓരോ പ്രവര്‍ത്തനങ്ങളും താഴേ കാണുകയും ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
Page 8 (1)
Page 8 (2)
Page 13
Page 20
Page 23
Page 24
Page 25

0 Response to "അഞ്ചുകോടി സന്ദര്‍ശനങ്ങള്‍...! മറ്റൊരു നാഴികക്കല്ല്."
Post a Comment