പൊതുവിദ്യാഭ്യാസഡയറക്ടറുടെ ചുമതല വഹിക്കുന്നതിന് മുന്‍ പരീക്ഷാ സെക്രട്ടറിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുമായ ജോണ്‍സ് വി ജോണ്‍ സാര്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. വിദ്യാഭ്യാസമേഖലയുടെ ഏറ്റവും താഴെത്തട്ടുമുതല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം ഡി.പി.ഐ (ഇന്‍-ചാര്‍ജ്) ആയി വന്നിരിക്കുന്നത് വിദ്യാഭ്യാസമേഖലയ്ക്കു തന്നെ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. ഏറ്റെടുത്ത ജോലികളെല്ലാം ഭംഗിയായി നിര്‍വഹിച്ച അനുഭവപാരമ്പര്യം ഇവിടെയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. മാത് സ് ബ്ലോഗില്‍ വരുന്ന കമന്റുകള്‍ അടക്കമുള്ള വിവരങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബ്ലോഗിനെ കുറേക്കൂടി സമ്പുഷ്ടമാക്കേണ്ട ഉത്തരവാദിത്തവും നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം നമുക്കൊരു ചര്‍ച്ചയോടെ തന്നെ തുടങ്ങാം. വിഷയമിതാണ് : ശാക്തീകരണപരിപാടികള്‍ അടക്കമുള്ള ഒട്ടേറെ പരിപാടികള്‍ നമ്മള്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇനിയും എന്തെങ്കിലും നാം പ്രതീക്ഷിക്കുന്നുണ്ടോ? ഡി.പി.ഐ, ഡി.ഡി.ഇ, ഡി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്നും നമുക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമാണോ? മാത് സ് ബ്ലോഗിന്റെ സന്ദര്‍ശകരും അഭ്യുദയകാംക്ഷികളുമായി വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നുള്ളതു കൊണ്ടു തന്നെ ഈ ചര്‍ച്ച ബധിരകര്‍ണ്ണങ്ങളില്‍ പതിക്കില്ലെന്നുറപ്പാണ്. മാത്രമല്ല, മികച്ച നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഡി.പി.ഐക്ക് കൈമാറാനും മാത് സ് ബ്ലോഗിന് ഉദ്ദേശ്യമുണ്ട്.
ഏറെ പ്രതീക്ഷകളോടെയായിരിക്കും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് നമ്മളോരോരുത്തരും കടന്നു വന്നിരിക്കുന്നത്. വിരസതകളില്ലാത്തൊരു മഹനീയമായ ജോലിയാണ് നമ്മുടേത്.. ജോലിയെക്കാളുപരി ഉത്തരവാദിത്തമെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. മറ്റുള്ള മേഖലകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഒരു വിദ്യാലയം. ഓരോ വര്‍ഷവും നമുക്കു മുന്നിലേക്കെത്തുന്നത് പുതിയ പുതിയ കുട്ടികളായിരിക്കും. അവരുടെയെല്ലാം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് നമ്മള്‍. ഗുണപരമായൊരു ക്ഷമയോടെ ഒരു ശില്പം നിര്‍മ്മിച്ചെടുക്കുന്ന ശില്പിയെപ്പോലെ തന്നെയാണ് നമ്മളും. നാടിന് ഗുണമേകുന്ന മിടുക്കരായ ശിഷ്യരെ സൃഷ്ടിച്ചെടുക്കുമ്പോഴാണ് അദ്ധ്യാപകരെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്നത്. പൗരാണിക കഥകളിലെ ഗുരുക്കന്മാരെല്ലാം അറിയപ്പെടുന്നത് അവരുടെ ശിഷ്യരുടെ മികവിന്റെ ബഹുമതികളിലാണ്. അതുപോലെ തന്നെ ജീവിതത്തിലെന്നും നമ്മളെ സ്നേഹപൂര്‍വം ഓര്‍ത്തിരിക്കുന്ന നല്ല ശിഷ്യന്മാരെ സൃഷ്ടിക്കാന്‍ നമുക്കു കഴിയുമ്പോഴാണ് ഒരു അദ്ധ്യാപകന് തന്റെ ജീവിതം സാര്‍ത്ഥകമായെന്നു പറയാനാവുക...
അദ്ധ്യാപക ശാക്തീകരണ പരിപാടികള്‍ അടക്കമുള്ള പിന്തുണ അദ്ധ്യാപകര്‍ക്ക് ഇന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മളെല്ലാം സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ന് നമുക്ക് സാധിക്കുന്നുണ്ടോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചോദ്യം തന്നെയാണ്. ഇവിടെ കുറ്റപ്പെടുത്തലുകള്‍ക്കോ പരിദേവനങ്ങള്‍ക്കോ അല്ല നാം മുതിരേണ്ടത്. നമുക്ക് പിന്തുണയേകാനുള്ള ശേഷി ഇന്ന് ഡി.പി.ഐ അടക്കമുള്ളവര്‍ക്കുണ്ട്. എന്താണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്ക് ഏതു വിധത്തിലുള്ള പിന്തുണയാണ് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ലഭിക്കേണ്ടത്? ഏതെല്ലാം തടസ്സങ്ങളാണ് ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്കു മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്? ഒരു തുറന്ന ചര്‍ച്ചയാണ് ഇവിടെ ആവശ്യം.

0 Response to "എന്തെല്ലാമാണ് അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍"
Post a Comment