അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന് നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന് ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന് 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786
Letter to DPI
OEC New Order
OEC Lumpsum Grant - Govt Order
OEC Notification
Letter to DD, DEO, AEO

1 Response to "OEC Lumpsom Grant - Online Data Entry"
Hi,
I am jobless now. Please give me some work if you have.
You can pay me whatever you feel reasonable after completion of the task.
What I can do:
Data entry, processing and conversion (I have typing speed more than 60-word per minute)
SEO: link building using various platforms such as forums, blogs, social media, Q&A websites and more
I know some popular programming languages such as PHP, Python, HTML, CSS, AHK etc. but I am not confident to my programming skills.
I can communicate in English comfortably but I'm not a native speaker.
What I can't do:
I can't do complex calculation.
I can't do graphic design related tasks....
Thanks
Pawan
Email: admin@e07.net
Post a Comment