ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇതേക്കുറിച്ച് പലര്‍ക്കും പല ആശങ്കകളാണ്. വളരെ ചെറിയൊരു നടപടിക്രമം മാത്രമേ ഇതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ ചെയ്യാനുള്ളു. സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്കോ, ജില്ലാ ട്രഷറീലെ Help Desk ലേക്കോ മെയില്‍ ചെയ്യുക.
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 ആവശ്യമില്ലാത്തത്.
എന്നാല്‍ ഇപ്പോള്‍ One Office One DDO System നിലവില്‍ വന്നതിനാല്‍ Form 3 അയക്കാതെ നിലവിലുള്ള യൂസര്‍ നിന്നു കൊണ്ട് തന്നേ ആര്‍ക്കാണോ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്നേ, അദ്ദേഹത്തിന്റെ PEN നമ്പറില്‍ പുതിയ Login ജനറേറ്റു ചെയ്യാം.
ഇതിനായി DDO Login ല്‍ DDO യുടെ Transfer Order ജനറേറ്റു ചെയ്യുക. ഇതിനു ശേഷം Relieve Transfer ല്‍ ആളെ select ചെയ്യപമ്പോള്‍ “You cannot relieve yourself. Please hand over the charge of Establishment to the concerned officer and he in turn can relieve you. Do you want to hand over the charge to anyone now?” എന്ന മെസ്സേജ് ലഭിക്കും. ഇവിടെ OK ല്‍ press ചെയ്യുമ്പോള്‍, താഴെ കാണുന്ന പോലുള്ള ഒരു പേജ് കാണാം.
ഇതില്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ Designation, Name എന്നിവ സെലക്ട് ചെയ്യുക. അപ്പോള്‍ താഴേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പ്രത്യക്ഷമാകും.
ഇവിടെ Password നല്കി, ആവശ്യമുള്ള Authorizations സെലക്ട് ചെയ്ത് Submit ചെയ്യുക. D,E,P,Q ഇവ എല്ലാവരും സെലക്ട് ചെയ്യുന്നതാണ് ഉചിതം. പുതിയ ആള്‍ക്ക് DDO യുടെ ചാര്‍ജ് ഉണ്ടെങ്കില്‍ അതും സെലക്ട് ചെയ്യണം. ഇത്രയുമായാല്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ PEN നമ്പറും, പുതിയ Password ഉം നല്കി Login ചെയ്ത് DDO യെ Relieve ചെയ്യാം.
ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് , PA/ Superintendent യുടെ PEN, Office Name (PA/ Superintendent ന്റെ) എന്നിവ കാണിച്ച്, info.spark.gov.in / ജില്ലാ ട്രഷറീലെ Help Desk ലോ DMU നോ ഒരു റിക്വസ്റ്റ് അയക്കുക.DDO Change ന് ഇപ്പോള്‍ ഈ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.

0 Response to "ഹെഡ്മാസ്റ്റര്‍ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍"
Post a Comment