പുതിയ അധ്യയനവര്‍ഷം എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുണ്ടെന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? കോര്‍ എസ് ആര്‍ ജി പരിശീലനം കഴിഞ്ഞു.ഇന്നു മുതല്‍ സംസ്ഥാനത്തെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും ഡി ആര്‍ ജി പരിശീലനങ്ങള്‍ ആരംഭിക്കുകയാണ്. മെയ് 17 മുതല്‍ ഓരോ സ്കൂളിലേയും അടിസ്ഥാന പരിശീലനം ലഭിച്ച് എട്ട് ഒമ്പത് പത്ത് ക്ലാസുകളില്‍ ഐടി പഠിപ്പിക്കേണ്ട അധ്യാപകര്‍ക്കുള്ള നാലു ദിന പരിശീലനവും ജൂണ്‍ ആദ്യം ഫ്രെഷേഴ്സിനുള്ള ആറുദിന പരിശീലനവും പ്ലാന്‍ ചെയ്തിട്ടുണ്ട്. പാഠപുസ്തകം പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. പിഡിഎഫ് കോപി ലഭിക്കുന്ന മുറയ്ക്ക് ആയത് ബ്ലോഗില്‍ ലഭ്യമാക്കാം. പരിശീലനം കാര്യക്ഷമമാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഐടി@സ്കൂള്‍ ഒരുക്കുന്നത്. പുതിയ ഓപറേറ്റിങ് സിസ്റ്റം, റിസോഴ്സ് ഡിവിഡി, ട്രെയിനിങ് മറ്റീരിയലുകള്‍, വിവിധ പാഠങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍.....എല്ലാം പരിശീലന സമയത്ത് ലഭ്യമാകും.
ഇതൊന്നും കൂടാതെ, ഇതാദ്യമായി പുതിയ സോഫ്റ്റ്‌വെയറുകളും പാഠപുസ്തക പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'ഐടി ജാലകം' എന്ന പരിപാടി VICTERS ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. സംപ്രേഷണസമയം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിക്ടേഴ്സിലൂടെ ഈ ക്ലാസ്സുകള്‍ ലഭ്യമാകും. മേയ് 13ന് ഉച്ചയ്ക്ക് 2.30മുതല്‍ 4 വരെ പുതിയ ഓപറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിക്ടേഴ്സിലൂടെ നടത്തുന്ന പ്രത്യേക ക്ലാസ്സ് സി പി എ ഹക്കീം മാസ്റ്റര്‍ നടത്തും.അന്ന്,സംശയനിവാരണത്തിനും ആശയസംവാദത്തിനും ഫോണ്‍ ഇന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്.

0 Response to "IT JALAKAM @ VICTERS"
Post a Comment