പത്താം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം ആദ്യത്തെ യൂണിറ്റായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ മൈക്കിള്‍ ആഞ്ജലോയാണ് ഈ പഠനസാമഗ്രി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട 5 വിപ്ലവങ്ങള്‍ ഈ പാഠഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം തുടങ്ങിയ വിപ്ലവങ്ങളിലൂടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനത കൈവരിച്ച പുരോഗതികള്‍ ഈ പാഠഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അദ്ധ്യാപകര്‍ക്ക് ക്ലാസെടുക്കാവുന്ന രീതിയിലാണ് ഈ പി.ഡി.എഫ് അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗത്തുള്ള പഠനപ്രവര്‍ത്തനങ്ങളും അവയുടെ ഉത്തരങ്ങളും ഇതിലൂടെ പ്രതിപാദിച്ചിട്ടുണ്ട്, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് വിപുലപ്പെടുത്താം. ചുവടെ നിന്നും മെറ്റീരിയലുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് ചെയ്യുമല്ലോ.
Social Science : Unit One
Social Science : Unit One
0 Response to "Social Science Unit one"
Post a Comment