ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളോടും ഏറ്റവും പ്രയാസപ്പെട്ട വിഷയമേതെന്ന് ചോദിച്ചാല്‍ പുരാതനകാലം മുതല്‍ ഇന്നോളം ഒരൊറ്റമറുപടിയേ ഉള്ളൂ. "ഗണിതം!" ഗണിതാശയങ്ങളിലെ യാന്ത്രികതയെ ഉപേക്ഷിക്കാനും പരമാവധി ജീവിതസാഹചര്യങ്ങളുടെ അകമ്പടിയോടെ ഗണിതപ്രശ്നങ്ങളെ അവതരിപ്പിക്കാനും പാഠ്യപദ്ധതി ലക്ഷ്യമിടുന്നുവെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് നമ്മള്‍ അദ്ധ്യാപകര്‍. 3-(1/4) എന്ന ക്രിയ അറിയാത്ത കുട്ടിയോട് 'മൂന്ന് കിലോഗ്രാമില്‍ നിന്ന് കാല്‍ക്കിലോഗ്രാം കുറച്ചാല്‍ എത്ര' എന്ന ജീവിതഗന്ധിയായ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നോര്‍ത്ത് നമ്മള്‍ ആനന്ദിച്ചു. രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും എന്നും പഴി കേട്ടിരുന്ന ഗണിതാദ്ധ്യാപകര്‍ രക്ഷപെട്ടുവെന്നു കരുതി. എന്നാല്‍ പുതിയ പാഠ്യപദ്ധതിയില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളെ അധികരിച്ച് കുട്ടികളെ വിയര്‍പ്പിക്കണം എന്ന ഗൂഢലക്ഷ്യത്തോടെ ഗണിതചോദ്യപേപ്പറുണ്ടാക്കി ബ്ലോഗിലേക്ക് അയക്കുന്നവരുണ്ടല്ലോ, അവരോട് ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് ചിലത് പറയാനുണ്ട്.
നിങ്ങളുടെ ചോദ്യപേപ്പറുകള്‍ പ്രിന്റെടുത്ത് ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി അദ്ധ്യാപകര്‍ പരീക്ഷ നടത്തുമ്പോള്‍, ക്ലാസ് റൂമിലിരുന്ന് കുട്ടി വിയര്‍ത്തു പോയി എന്നു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ ആനന്ദിക്കുകയാണോ? ഒരു ക്ലാസ് റൂമില്‍ വിഭിന്ന തരക്കാരായ വിദ്യാര്‍ത്ഥികളുണ്ടെന്ന് എന്തുകൊണ്ട് നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ല? ഒരു ചോദ്യപേപ്പറിന്റെ ബ്ലൂ പ്രിന്റിനെപ്പറ്റി ബി.എഡ് ക്ലാസുകളില്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ലളിതം, ശരാശരി, കഠിനം എന്നിങ്ങനെ എല്ലാ വിഭാഗക്കാരേയും പരിഗണിക്കുന്ന ഒരു ചോദ്യാവലിയേയാണ് ഒരു ചോദ്യപേപ്പര്‍ എന്നു വിളിക്കാനാവുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ?
അത്യുന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി മാത്രമാണോ നിങ്ങള്‍ ഒരു ഗണിത ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത്? നിങ്ങളും മാത് സ് ബ്ലോഗിന്റെ വായനക്കാരനാണല്ലോ. ഒരു കവിത പോലെയാകണം ചോദ്യപേപ്പറിലെ ഓരോ ചോദ്യവുമെന്ന് എത്ര വട്ടം ഇതേ ബ്ലോഗിലൂടെ ഞങ്ങള്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ആരെ തോല്‍പ്പിക്കാനാണ് ഇത്തരത്തില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്? എന്ത് ആത്മസംതൃപ്തിയാണ് നിങ്ങള്‍ക്ക് അതില്‍ നിന്ന് കിട്ടുന്നത്?
കുട്ടി എന്തു പഠിച്ചില്ല, കുട്ടിക്ക് എന്തറിയില്ല, എന്നൊക്കെ അറിയാനാണോ നിങ്ങള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്? അതാണ് നിങ്ങളുടെ ധാരണയെങ്കില്‍ മേലില്‍ ഈ പണിക്ക് ഇറങ്ങരുത്! പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിനെയും അറിഞ്ഞ കുട്ടിക്ക് ഏതെല്ലാം ഗണിതാശയങ്ങള്‍ അറിയാനായി എന്നാണ് ഒരു ചോദ്യപേപ്പര്‍ ശ്രമിക്കേണ്ടത്. അതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വന്‍പരാജയമാണെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. നിങ്ങളുടെ ചോദ്യപേപ്പറുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് അമ്പരപ്പോ നിങ്ങളെക്കുറിച്ച് ഒരു മതിപ്പോ തോന്നാറില്ല. മറ്റുള്ളവന്റെ ദുഃഖം കണ്ട് ആനന്ദിക്കുന്ന സാഡിസമാണ് നിങ്ങള്‍ക്കുള്ളതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം.
നിങ്ങള്‍ക്ക് ചില യൂണിറ്റുകളോടും അതിലെ ബുദ്ധി പരീക്ഷിക്കുന്ന ചില ചോദ്യമാതൃകകളോടും വലിയ ഇഷ്ടമുണ്ടാകാം. എന്നു വച്ച് നിങ്ങള്‍ തയ്യാറാക്കുന്ന ഒരു ചോദ്യപേപ്പറില്‍ ഇത്തരം ചോദ്യങ്ങളുടെ ആവര്‍ത്തനത്താല്‍ പെരുമഴ തീര്‍ക്കുന്നതെന്തിന്? ഇന്റര്‍നെറ്റും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പാഠപുസ്തകങ്ങളും ചോദ്യമാതൃകകളുമൊക്കെ എടുത്ത് വച്ച് ഗവേഷണം നടത്തിയാകാം ഒരുപക്ഷേ നിങ്ങളീ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം. പക്ഷെ ഒന്നോര്‍ക്കുക. അതിലൊക്കെയുള്ള ചോദ്യങ്ങള്‍ ഇന്നും പഴയ രീതി പിന്തുടരുന്നുവെന്ന ഒരേ ഒരു കുഴപ്പമേയുള്ളു. പക്ഷെ ആ ചോദ്യങ്ങളെ, നിങ്ങളുടെ ബുദ്ധിയിലിട്ട് വലിച്ചു നീട്ടി വികലമാക്കി ഒരു ചോദ്യപേപ്പറിലൂടെ നല്‍കുമ്പോള്‍ പാകമില്ലാത്ത ഒരു ഷര്‍ട്ടിനുള്ളില്‍ ഒരാളെ കടത്താന്‍ ശ്രമിക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. അതു കൊണ്ട് മേലില്‍ ഇത്തരം ചോദ്യങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് അയച്ചു തരേണ്ടതില്ല. ജോണ്‍ സാറിനെപ്പോലെയും ശ്രീജിത്ത് സാറിനെപ്പോലെയും കണ്ണന്‍ സാറിനെയും പോലുള്ളവര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇമ്പോസിഷന്‍ എഴുതിപ്പഠിക്കേണ്ടതാണെന്നല്ലാതെ എന്താ പറയുക? അതുമല്ലെങ്കില്‍ മറ്റുവിഷയങ്ങളില്‍ ഈ ബ്ലോഗില്‍ നിരവധി അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യമാതൃകകളുടെ രീതികള്‍ നിങ്ങള്‍ കണ്ട് മനസ്സിലാക്കുക.
നിങ്ങള്‍ നടത്താന്‍ പോകുന്നത് ഒരു മത്സരപരീക്ഷയല്ലെന്ന് എന്തുകൊണ്ട് ഓര്‍ക്കുന്നില്ല? കുറേയധികം പേരെ പരാജിതരാക്കി ഈ വിഷയത്തോട് കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാതാക്കാന്‍ മാത്രമേ നിങ്ങളുടെ ചോദ്യപേപ്പര്‍ നിര്‍മ്മാണം കൊണ്ട് സാധിക്കുകയുള്ളു. ഈ ചോദ്യപേപ്പര്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കി പരീക്ഷയെടുക്കുക. അവരുടെ മാര്‍ക്ക് പരിശോധിക്കുക. അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാകും, നിങ്ങള്‍ ഈ പണിക്ക് യോഗ്യനാണോ അല്ലയോ എന്ന്!!! നിങ്ങള്‍ക്ക് വിവരവും വിജ്ഞാനവുമുണ്ടെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി. സാധാരണക്കാരായ കുട്ടികളെ അതുവച്ച് പന്താടാന്‍ നില്‍ക്കുന്നത് ദ്രോഹമാണ്! നിങ്ങളുടെ ചോദ്യപേപ്പര്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ നിലവാരം അളക്കുന്നതിലൂടെ തകരുന്നത് അദ്ധ്യാപകരെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ധാരണകളാണ്. ഈ വിഷയത്തെ കുട്ടികളില്‍ നിന്ന് അകറ്റാനേ നിങ്ങളുടെ പരീക്ഷണം കൊണ്ട് സാധിക്കൂവെന്ന് നിങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഞങ്ങളുടെ മുന്നിലിരിക്കുന്ന സാധുകുട്ടികളെ പരിഗണിക്കാതെ, നിങ്ങളുടെ മനഃസ്ഥിതിയുള്ളവര്‍ ഗണിതസ്നേഹികളെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നു പറയാതെ വയ്യ! അവരെയെല്ലാം ഞങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചു കഴിഞ്ഞു.
കുട്ടികളുടെ കണ്ണീരു വീഴ്ത്തുന്ന ഒരു ചോദ്യപേപ്പറും ഇനി മുതല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ചോദ്യപേപ്പറുകള്‍ കുറേ നാളുകളായി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുമില്ല. പക്ഷെ തുടര്‍ച്ചയായി നിങ്ങള്‍ ഈ പണി തുടരുന്നത് കൊണ്ടാണ് ഇത്തരമൊരു പോസ്റ്റിലൂടെ നിങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നത്. ഇനിയും കുട്ടികള്‍ക്കായി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്കും അത് ബ്ലോഗിലൂടെ നല്‍കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഓര്‍മ്മയുണ്ടാകാന്‍ വേണ്ടിയാണ് ഈ വൈകിയ വേളയില്‍ ഞങ്ങളിത് ഇവിടെ എഴുതുന്നത്. അതു കൊണ്ട് അത്തരം ചോദ്യപേപ്പറുകള്‍ മാത്രം തയ്യാറാക്കി ബ്ലോഗിലേക്ക് അയച്ചാല്‍ മതിയാകും. അതല്ല, മാറ്റമില്ലാതെ ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍, ഇതിലും ശക്തമായി ഞങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരും. നിങ്ങളുടെ ഗണിതചോദ്യപേപ്പര്‍ വച്ചു കൊണ്ടു തന്നെ!!!!
സൂചനയാണിത്, സൂചന മാത്രം!!!

0 Response to "ഗണിത 'മാതൃകാ' ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരോട് Blog Question Papers"
Post a Comment