Labels

10 STD TIPS 10KEY ANS 12 DSE 12 STD TIPS 12STUDY MATERIAL A+Winner Answer Key Biology Biology 2015 Biology 2017 BLUEPRINT chemistry chemistry 2017 Class 10 class 9 class8 Class8 2015-16 DECLARATION FORM Election Help English Medium EXAM EXAM TIPS gainpf General Geogebra Handbook HSC HSC HALF YEARLY QUESTIONS HSC KEY ANSWERS HSS HSS(Maths) ICT IX ICT VIII ICT X income tax IT IT 2014 IT 2015 IT 2015-16 IT 2016 IT Class X Lite Maths lumpsom grant Malayalam MARCH -2015 MARCH-2015 maths 2015 maths 2016 maths 2017 maths blog orukkam Maths IX Maths Magic Maths Project Maths STD VIII Mikav New Deal SS NuMATS Pay Revision physics physics 2014 physics 2017 Plus One English Plus One Maths QUARTERLY question papers QUESTIONPAPERS Raspberry Pi Salary Sampoornna scholarships Social Science Social Science 2014 Social Science 2015 Social Science 2016 Social Science 2017 software Software installation spark SSLC SSLC - 2015 SSLC - ANSWER SCRIPTS sslc 2014 sslc 2015 sslc 2016 SSLC 2017 SSLC KEY ANSWERS SSLC New SSLC QUESTION PAPERS SSLC Result SSLC Revision SSLC REVISION QUESTION PAPERS SSLC STUDY MATERIAL State Quiz STD IX STD IX 2017 STD VIII STD VIII 2016 STD VIII 2017 STD X STD X 2017 STUDY MATERIAL SYLLABUS Teacher Text Temporary post Textbook thslc 2017 TIMETABLE Ubuntu Video Lessons Vipin Mahathma X Maths 2017 ഒരുക്കം ഓര്‍മ്മ കവിത കുട്ടികള്‍ക്ക് ഗണിതം മധുരം ചര്‍ച്ച പുസ്തകം മലയാളം മാത്​സ് ബ്ലോഗ് ഒരുക്കം മികവ് ലേഖനം വാര്‍ത്ത വീഡിയോ പാഠങ്ങള്‍ സംവാദം സാങ്കേതികം സ്കോളര്‍ഷിപ്പ് സ്ക്കൂളുകള്‍ക്ക്

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം


ഓണം അടുത്തെത്തിയതോടെ ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങിയത് ഏവരും കണ്ടിട്ടുണ്ടാകുമല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 18150 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2200 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഇവയെല്ലാം സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യുന്നതിനെക്കുറിച്ച് കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. SDO(Self Drawing officers)മാരുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഹെല്‍പ്പ് ഫയല്‍ പോസ്റ്റിനൊടുവില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനായി നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.


NB:- 2012 ആഗസ്റ്റ് 17 ന് ആദ്യമായി പ്രസിദ്ധീകരിച്ച പോസ്റ്റ് കാര്യമായ മാറ്റങ്ങളില്ലാതെ, അതിന് ശേഷം സ്പാർക്ക് ഏറെ മെച്ചപ്പെട്ടിട്ടുള്ളതിന്റെ ഫലമായി വന്ന മാറ്റങ്ങൾ വായനക്കാർ ഉൾക്കൊള്ളുമെന്ന വിശ്വാസത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2014 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്.) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2014 മുതല്‍ 31-8-2014 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.



അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2014 തിയ്യതിയിലെ ആകെ ശമ്പളവും 1-10-2013 മുതല്‍ 31-3-2014 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2013-14 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 73% of Basic Pay in the revised scale; ഇവയുടെ ആകെ തുക 18150 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10491 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(18150/1.73=10491)

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2013 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

Spark Help file for Onam Advance and Festival Allowance of SDOs
Prepared By Muhammed A.P, Law College, Kozhikode

0 Response to "സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം"

Post a Comment