ഐടി രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍ക്കായുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഈ പോസ്റ്റിന് ഒടുവില്‍ അവ നല്‍കിയിട്ടുണ്ട്. കുറേയധികം പേര്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ പോസ്റ്റ്ചെയ്തിട്ടുള്ള വീഡിയോ, ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ പ്രവാഹമാണ്. വെബ്‌ബ്രൗസര്‍ കാലഹരണപ്പെട്ടാല്‍, അങ്ങിനെ ചില പ്രശ്നങ്ങളുണ്ടാകാറുണ്ട്. ബ്രൗസര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകതന്നെയാണ് പോംവഴി. എന്തായാലും, പത്താം ക്ലാസിലെ മുഴുവന്‍ യൂണിറ്റുകളുടേയും വീഡിയോപാഠങ്ങള്‍, പാഠപുസ്തകത്തെ ഏറ്റവും ലളിതമായി ദൃശ്യാവിഷ്ക്കരിച്ച് സ്റ്റുഡിയോ റെക്കോഡിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 9496 82 77 10, 9745 81 77 10 എന്നീ രണ്ട് നമ്പറുകളിലേതിലെങ്കിലും വിളിച്ചറിയിച്ചാല്‍, സിഡികള്‍ വിപിപി ആയി അയച്ചു തരാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിമിതമായ സി.ഡി.കള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. ആദ്യമാദ്യം ലഭിക്കുന്ന റിക്വസ്റ്റുകള്‍ക്ക് അനുസരിച്ചായിരിക്കും അവ വി.പി.പി.യായി അയക്കുന്നത്.
വിപിന്‍ സാറിനെപ്പറ്റി നസീര്‍ സാര്‍ എഴുതിയ ഒരു ജീവിതരേഖ കമന്റില്‍ നിന്നും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് മാത് സ് ബ്ലോഗ്...
5 വര്‍ഷം മുന്‍പ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ: ഹൈസ്കൂളില്‍ ഒരു ഔദ്യോഗിക ആവശ്യവുമായിഎത്തിയഎന്റെ കണ്ണുകള്‍ അവിടെ കമ്പ്യൂട്ടര്‍ ലാബില്‍ ഒരു പ്രൊജക്ടറിനുമുന്നില്‍ ക്ലാസ്സെടുക്കുന്ന, ചുറുചുറുക്കുള്ള ഒരു ഗസ്റ്റ് അദ്ധ്യാപകനില്‍ചെന്നുനിന്നു. പരിചയപ്പെടണമെന്ന് തോന്നി, പേര് ചോദിച്ചു. മറുപടി, "വിപിന്‍”. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ആ സ്കൂളില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. പത്താം ക്ലാസ്സില്‍ 450 കുട്ടികളുള്ള ആ സ്കൂളിലെ രണ്ട് ലാബുകളില്‍ ഒരേ സമയം ക്ലാസ്സുകള്‍. കുട്ടികളോട് പറയാനുള്ള കാര്യങ്ങള്‍ ഡെസ്ക്ടോപ്പ് റെക്കോര്‍ഡ് ചെയ്ത് വീഡിയോ കാണിക്കുകയും, അവയിലെ സംശയങ്ങള്‍ പ്രാക്ടിക്കല്‍ സമയത്ത് ദൂരീകരിക്കുകയും ചെയ്യുന്നു. ആ സമയം എന്റെ ഉള്ളില്‍ മറ്റൊരാശയമാണ് മിന്നിയത്.
ഈ ക്ലാസ്സുകള്‍ കടയ്ക്കല്‍ ഗവ: സ്കൂളിന്റെ മതില്‍ക്കെട്ടുകളില്‍ ഒതുങ്ങേണ്ടവയാണോ? ഐ.ടി. എന്ന ബാലികേറാമലയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന അദ്ധ്യാപകര്‍ക്കും, കമ്പ്യൂട്ടറിന്റെ എണ്ണക്കുറവു കൊണ്ട് ക്ലാസ്സുകള്‍ നഷ്ടമായിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ വീഡിയോ ക്ലാസ്സുകള്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
മാത്സ് ബ്ലോഗെന്ന വലിയ കൂട്ടായ്മയില്‍ ഞാന്‍ ചേര്‍ന്ന് തുടങ്ങിയസമയം. വിപിനെയും, വിപിന്റെ ക്ലാസ്സുകളെയും, കേരളത്തിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന മാത്സ് ബ്ലോഗെന്ന വലിയ പ്ലാറ്റ്ഫോമില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഹരിസര്‍, നിസാര്‍സര്‍, ജോണ്‍സര്‍ എന്നീ അദ്ധ്യാപകരോട് സംസാരിക്കുകയും; ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആവേശത്തോടെ അവര്‍ വിപിനെ മാത്സ്ബ്ലോഗിലേക്ക് സ്വീകരിക്കുന്നു.
വിപിന്‍ മഹാത്മ (ഇതില്‍ 'മഹാത്മ' എന്നത് സ്വയം പുകഴ്ത്തലല്ല, വിപിന്‍ പഠിപ്പിക്കുന്ന ഒരു ട്യൂഷന്‍ സെന്ററിന്റെ പേരാണ്) മാത്സ്ബ്ലോഗിന്റെ പ്രോഡക്ടായി വളര്‍ന്ന് തുടങ്ങുന്നത് അവിടെനിന്നാണ്.
പിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.ടി. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരേക്കാളുപരി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും നല്ലൊരു കൂട്ടുകാരനായി വിപിന്‍മഹാത്മ മാത്സ്ബ്ലോഗിലൂടെ വളര്‍ന്നുവന്നു. പാഠങ്ങളുടെ വീഡിയോക്ലാസ്സില്‍ തുടങ്ങി, ഐ.ടി. പരീക്ഷയുടെ വീഡിയോ ക്ലാസ്സുകളിലേക്കെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മാത്സ്ബ്ലോഗില്‍ ഏറെ ഹിറ്റുകള്‍ കിട്ടിയ പോസ്റ്റുകളില്‍ വിപിന്‍മഹാത്മയും ഇടംനേടി.
പി.ടി.എ. Pay ചെയ്യുന്ന വരുമാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ റോളില്‍ ജീവിതചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാതെ വന്നപ്പോള്‍ 2015 ജനുവരിയില്‍ വിപിന്‍ മഹാത്മ സ്കൂള്‍ അദ്ധ്യാപകവൃത്തിയോട് വിടപറയുന്നു. പിന്നീടേറെനാളുകള്‍ വിപിന്‍ ബ്ലോഗിലും ഇല്ലാതെയായി.
ഈ വെക്കേഷനില്‍ യാദൃശ്ചികമായി ഞാന്‍ വിപിനെ കണ്ടു. ശരിക്കും എന്നെ ഞെട്ടിക്കുകയും, വിഷമിപ്പിക്കുകയും ചെയ്ത ഒരു വേഷത്തില്‍, ഒരു ടാക്സി ഡ്രൈവറായി.
അന്ന് രാത്രി വിപിനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് സ്കൂള്‍ ജീവിതം അവസാനിപ്പിച്ചതും, ഇപ്പോള്‍ ജീവിതമാര്‍ഗ്ഗമായി ടാക്സി ഡ്രൈവറായതും, ഒപ്പം കിളിമാനൂര്‍, അടയമണ്‍ ഉള്ള 'ഗുരുകുലം' എന്ന ട്യൂഷന്‍സെന്ററിലെ മാത്രം അധ്യാപകനായതും ഒക്കെ അറിയുന്നത്. മാത്സ്ബ്ലോഗിലെ വിശേഷങ്ങള്‍ ആവേശത്തോടെ ചോദിച്ചറിഞ്ഞ വിപിന്റെ വാക്കുകളില്‍, മാത്സ്ബ്ലോഗില്‍ ആക്ടീവായി നില്‍ക്കാന്‍ കഴിയാത്ത വിഷമവുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ജനിച്ചവീട്ടില്‍നിന്നും അകന്ന് പ്രവാസജീവിതം നയിക്കുന്നവന്റെ വേദനപോലെ തോന്നി അത്.
വിപിന്‍മഹാത്മ കഴിഞ്ഞകാലങ്ങളില്‍ ചെയ്ത വീഡിയോ ക്ലാസ്സുകള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി, സൗണ്ട്പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത് ഈ ക്ലാസ്സുകള്‍ ഒരു വീഡിയോ സി.ഡി.യായി ചെയ്താല്‍ ആചെറുപ്പക്കാരന് അതൊരു ജീവിതമാര്‍ഗ്ഗവുമാകില്ലേ എന്നതായി അന്നുരാത്രിയിലെ എന്റെ ചിന്ത. നിസ്സാര്‍മാഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമത് രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഐ.ടി. ബാലികേറാമലയായ അദ്ധ്യാപകര്‍ക്കും, ഐ.ടി.യില്‍ A+ നേടാന്‍ കൊതിക്കുന്ന കുട്ടികള്‍ക്കും ഇതൊരു അനുഗ്രഹമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. വെറുതേ മാര്‍ക്കുനല്‍കി ഐ.ടി.ക്ക് A+കൂട്ടുന്നതിനേക്കാള്‍, ഐ.ടി. പഠിച്ച് A+നേടാന്‍ കുട്ടികള്‍ക്ക് ഈ സി.ഡി. സഹായകമാകുമെന്നതില്‍ മാത്സ്ബ്ലോഗിനും വിപിന്‍മഹാത്മയ്ക്കുമൊപ്പം ഞാനും അഭിമാനിക്കുന്നു.
ഈ പ്രവര്‍ത്തനത്തെ അര്‍ഹമായ പ്രാധാന്യത്തോടെ സ്വീകരിച്ച, മാത്സ് ബ്ലോഗ് അംഗങ്ങളായ ഹരി സര്‍, നിസാര്‍ സര്‍, ജോണ്‍ സര്‍ എന്നിവര്‍ക്കുള്ള അഭിനന്ദനവും അറിയിക്കട്ടെ.
സ്വന്തം,
നസീര്‍. വി. എ,ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, കുളത്തൂപ്പുഴ,കൊല്ലം ജില്ല, ഫോണ്‍- 9746768347
രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍
വിവര വിശകലനത്തിന്റെ പുതുരീതികള്‍
ആമുഖം
ഡാറ്റാഫോം
വിവരശേഖരണ ഫോറം
ലുക്കപ്പ് ഫങ്ക്ഷന്‍
മെയില്‍ മെര്‍ജ്ജ്
കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്
ഡാറ്റാബേസ്
പരീക്ഷാ പരിശീലനം
ചോദ്യം 1
ചോദ്യം 2
ചോദ്യം 3
ചോദ്യം 4
തിയറി നോട്ടുകള്‍
വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ (മലയാളം മാധ്യമം)
Vipin Mahathma's Theory Questions ( English Medium)

0 Response to "പത്താം ക്ലാസ് ഐടി പാഠപുസ്തകം- Unit 2 ഡൗണ്‍ലോഡ് ചെയ്യാം"
Post a Comment