എസ്.എസ്.എല്‍.സി പരീക്ഷ അടുത്തതോടെ മാത് സ് ബ്ലോഗിലെ ചോദ്യമാതൃകകള്‍ ചെയ്തു പരിശീലിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ പുതിയ ചോദ്യങ്ങള്‍ക്കായി മെയിലുകള്‍ അയക്കുന്നുണ്ട്. ജോണ്‍ സാര്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞും ഞങ്ങള്‍ മടുത്തു. പരീക്ഷ അടുത്തതോടെ തന്റെ തിരക്കുകളെല്ലാം മാറ്റി വച്ച് ജോണ്‍ സാര്‍ കുറേയേറെ ചോദ്യങ്ങളുമായി രംഗത്തെത്തി. എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ചാണ് അദ്ദേഹം തന്റെ മെറ്റീരിയലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം മെറ്റീരിയലുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഏതെല്ലാം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് വേണ്ടതെന്നും കമന്റായി രേഖപ്പെടുത്തുമല്ലോ. മെറ്റീരിയലുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുമല്ലോ.
ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
Revision Module - I (Malayalam)
Revision Module - II (Malayalam)
Revision Module - I (English)
Revision Module - II (English)
ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
Revision Module - I (Malayalam)
Revision Module - II (Malayalam)
Revision Module - I (English)
Revision Module - II (English)
0 Response to "പത്താം ക്ലാസുകാര്‍ക്ക് മാത് സ് റിവിഷന്‍"
Post a Comment