നമ്മുടെ സ്കൂള്‍ കുട്ടികള്‍ക്ക് ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ആയി ഉപയോഗിക്കാവുന്ന ഒരു മഹനീയ സംരംഭത്തെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ....
സാങ്കേതികവിദ്യയും ആത്മവിശ്വാസവും മാത്രം കൈമുതലായി, 1999ല്‍ കോട്ടയത്ത് ശ്രീ ശ്യാംലാല്‍ ടി പുഷ്പനും മറ്റു മൂന്നുപേരും ചേര്‍ന്ന് തുടക്കമിട്ടതാണ് 'കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്ന സ്ഥാപനം.പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മൂവ്വായിരത്തിലധികം ഹാര്‍ഡ്‌വെയര്‍ പ്രൊഫഷണലുകളേയാണ് സംഭാവന ചെയ്തിരിക്കുന്നത്.
അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് ഹാര്‍ഡ്‌വെയര്‍ കമേഴ്സ്യല്‍ പിന്തുണയും നല്‍കിവരുന്നു.2007 ല്‍ തന്നെ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് തുടങ്ങിയതോടെ, ഇന്ത്യയിലെ ആദ്യ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് ഡിവിഷനായി മാറാനും ശ്യാംലാല്‍ സാറിന്റെ സ്ഥാപനത്തിന് കഴിഞ്ഞു. വര്‍ഷങ്ങളായി മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂഡ് പ്രൊഫഷണല്‍ (MVP) എന്ന അസൂയാര്‍ഹമായ കിരീടം താഴേക്കിറക്കേണ്ടി വന്നിട്ടില്ലാ, ഇദ്ദേഹത്തിന്.
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ് തലത്തില്‍ ഉള്ള ഒരു സമ്പൂര്‍ണ്ണ വീഡിയെ പഠന പദ്ധതി, അതും വളരേ ലളിതമായി മലയാളത്തില്‍, സൗജന്യമായി ലഭ്യമാക്കുന്ന മഹനീയമായ ഒരു ദൗത്യവുമായാണ് ഇദ്ദേഹം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സംശയങ്ങള്‍ വരുകയാണെങ്കില്‍, അത് ദുരീകരിച്ചുതരുന്നതിനും അദ്ദേഹം ഇതേ മാധ്യമത്തിലൂടെ തയ്യാറുമാണ്. താല്‍പര്യമുള്ളവര്‍ താഴേ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളൂ...
Click here for Hardware Training Videos

0 Response to "Free Hardware Training Videos in Malayalam"
Post a Comment