Updated on 31.03.2016 at 11.30pm : SSLC പരീക്ഷ കഴിഞ്ഞു.....ഇനി പരീക്ഷയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നമുക്കു നടത്താം... എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിനു പോകുന്നവര്‍ ആവശ്യപ്പെടുന്ന ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരസൂചികകള്‍. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പല വിഷയങ്ങളുടേയും ഉത്തരങ്ങള്‍ മാത്സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ചില വിഷയങ്ങളുടെ ഉത്തരസൂചികകളുടെ പണിപ്പുരയിലാണ് അദ്ധ്യാപകരെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരസൂചികകള്‍ ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റെയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ, ഇംഗ്ലീഷ്, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഉത്തരസൂചികകളുംഗണിതപരീക്ഷയെക്കുറിച്ചുള്ള പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന്റെ അവലോകനവും ആണുള്ളത്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടാതെ പരീക്ഷയെക്കുറിച്ചുള്ള വിശദമായ അവലോകനവും വായിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ ചുവടെ നല്‍കാന്‍ മറക്കരുതേ.
SSLC 2016 English Answers Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM
SSLC 2016 Physics Answers Prepared by Shaji. A, Govt HSS Pallickal
SSLC March 2016 - Social Science - Answers
Prepared by Prepared By, Bindumol P.R, Govt. Girls HSS Vaikom and K.S Deepu, HSS& VHSS Brahmamangalam
SSLC March 2016 - Mathematics - Answers
Prepared by Maths Blog Team, Palakkad
SSLC 2016 Maths Answers Prepared by Baburaj P, PHSS, Pandaloor, Malappuram
SSLC 2016 Maths AnswersPrepared by BINOYI PHILIP, GHSS KOTTODI
SSLC 2016 Maths AnswersPrepared by PRABHAKARAN.P.R, GHSS MATHAMANGALAM, KANNUR
SSLC 2016 Chemistry Answers Prepared by Ravi P., Deepa C. and Nisha K.K. , H.S. Peringode.കണ്ണന്‍ സാറിന്റെ അവലോകനം
എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയ ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണത്തേത്. സാധാരണയായി കുട്ടികള്‍ പറഞ്ഞുകേള്‍ക്കാറുള്ള സമയം തികഞ്ഞില്ല എന്ന പരാതിയും ഇത്തവണ കേള്‍ക്കാന്‍ സാദ്ധ്യതയില്ല. കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിലും ചോദ്യങ്ങള്‍ നീതിബോധത്തോടെ തയ്യാറാക്കുന്നതിലും ചോദ്യകര്‍ത്താവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ALL SSLC -2016 Question Papers are available below SSLC March 2016 - Malayalam I
SSLC March 2016 - Malayalam II
SSLC March 2016 - English
SSLC March 2016 - Hindi
SSLC March 2016 - Maths (Mal.)
SSLC March 2016 - Maths (Eng.)
SSLC March 2016 - Social Scie. (Mal.)
SSLC March 2016 - Social Scie. (Eng.)
SSLC March 2016 - Physics (Mal.)
SSLC March 2016 - Physics (Eng.)
SSLC March 2016 - Chemistry (Mal.)
SSLC March 2016 - Chemistry (Eng.)
SSLC March 2016 - Biology (Mal.)
SSLC March 2016 - Biology (Eng.)
SSLC 2016 English Answers Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM
SSLC 2016 Physics Answers Prepared by Shaji. A, Govt HSS Pallickal
SSLC March 2016 - Social Science - Answers
Prepared by Prepared By, Bindumol P.R, Govt. Girls HSS Vaikom and K.S Deepu, HSS& VHSS Brahmamangalam
SSLC March 2016 - Mathematics - Answers
Prepared by Maths Blog Team, Palakkad
SSLC 2016 Maths Answers Prepared by Baburaj P, PHSS, Pandaloor, Malappuram
SSLC 2016 Maths AnswersPrepared by BINOYI PHILIP, GHSS KOTTODI
SSLC 2016 Maths AnswersPrepared by PRABHAKARAN.P.R, GHSS MATHAMANGALAM, KANNUR
SSLC 2016 Chemistry Answers Prepared by Ravi P., Deepa C. and Nisha K.K. , H.S. Peringode.
എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയ ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണത്തേത്. സാധാരണയായി കുട്ടികള്‍ പറഞ്ഞുകേള്‍ക്കാറുള്ള സമയം തികഞ്ഞില്ല എന്ന പരാതിയും ഇത്തവണ കേള്‍ക്കാന്‍ സാദ്ധ്യതയില്ല. കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിലും ചോദ്യങ്ങള്‍ നീതിബോധത്തോടെ തയ്യാറാക്കുന്നതിലും ചോദ്യകര്‍ത്താവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
- ചോദ്യം 1, 11, 16 എന്നിവ സമാന്തര ശ്രേണിയില്‍ നിന്നായിരുന്നു. 1, 16 ചോദ്യങ്ങള്‍ കുട്ടികള്‍ ചെയ്ത് ശീലിച്ചവയാണ്. ചോദ്യം 11 ന് സമാനമായ ഒരു ചോദ്യം പാഠപുസ്തകത്തില്‍ ഉണ്ടെങ്കിലും n = 6 എന്ന് എഴുതി മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
- ചോദ്യം 15, 19 എന്നിവ കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. ശരാശരി നിലവാരത്തില്‍ താഴെ നില്ക്കുന്നവര്‍ക്കു പോലും മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്ന നിര്‍മ്മിതികളാണിവ.
- 2, 6 ചോദ്യങ്ങള്‍ വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ്. ഇവ രണ്ടും കുട്ടികള്‍ക്ക് വളരെ എളുപ്പം ഉത്തരമെഴുതാന്‍ കഴിയുന്നവയാണ്.
- 13, 20 ചോദ്യങ്ങള്‍ രണ്ടാം കൃതി സമവാക്യത്തില്‍ നിന്നാണ്. ചോദ്യം 13 താരതമ്യേന ലളിതമാണ്. കുട്ടികള്‍ ചെയ്ത് ശീലിച്ച ചോദ്യമാണിത്. എന്നാല്‍ ചോദ്യം 20 എ പ്ളസ്സ് നിലവാരത്തിലുള്ളതാണ്. രണ്ടാം കൃതി സമവാക്യം രൂപീകരിച്ച്, സംഖ്യ = 26 എന്ന ഉത്തരത്തില്‍ എത്താന്‍ മിടുക്കര്‍ വരെ വലഞ്ഞു കാണും. യുക്തി ചിന്തയിലൂടെ, രണ്ട് അക്കങ്ങളുടെ ഗുണനഫലം 12 ആകുമ്പോള്‍ (2,6), (3,4) എന്നീ സംഖ്യാ ജോടികള്‍ പരിഗണിച്ച് ഉണ്ടാക്കാവുന്ന രണ്ടക്ക സംഖ്യകളായ 26, 62, 34, 43 എന്നിവ പരിഗണിച്ച് ഉത്തരത്തില്‍ എത്തിയ കുട്ടികളും ഉണ്ടാവാം.
- ചോദ്യം 14, 22 എന്നിവ ത്രികോണമിതിയില്‍ നിന്നാണ്. ഇവ രണ്ടും കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്ത കുട്ടികള്‍ ഇവ നിഷ്പ്രയാസം ചെയ്തുകാണും എന്നതില്‍ സംശയമില്ല.
- അക്ഷങ്ങള്‍ വരച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്താനുള്ള പത്താമത്തെ ചോദ്യം എല്ലാ തരം കുട്ടികളേയും സന്തോഷിപ്പിക്കുന്നതാണ്.
- സാധ്യതയുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 7, താരതമ്യേന എളുപ്പമായിരുന്നു.
- ബഹുപദങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 5, കുട്ടികള്‍ ചെയ്ത് ശീലിച്ചതാണ്. എന്നാല്‍ ചോദ്യം 17 പ്രതീക്ഷിച്ച ചോദ്യം തന്നെയാണെങ്കിലും മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
- ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 3 ലളിതമാണ്. ഒന്‍പതാം ചോദ്യം പാഠപുസ്തകത്തില്‍ ചെയ്ത് ശീലിച്ചതാണ്. പതിനെട്ടാം ചോദ്യത്തിന് സമാനമായ ഒരു ചോദ്യം പുസ്തകത്തില്‍ ഉള്ളതിനാല്‍ ഈ ചോദ്യവും കുട്ടികള്‍ക്ക് എളുപ്പം ചെയ്യാവുന്നതാണ്.
- മാധ്യം (ചോദ്യം 12), മധ്യമം (ചോദ്യം 21) എന്നിവ കുട്ടികള്‍ ഏറെ തവണ ചെയ്ത് ശീലിച്ചതാണ്. എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന രണ്ട് ചോദ്യങ്ങളാണിവ.
- 4, 8, 23 ചോദ്യങ്ങള്‍ ഘനരൂപങ്ങളില്‍ നിന്നുമാണ്. ചോദ്യം 4, 8 എന്നിവ പാഠപുസ്തകത്തില്‍ നിന്ന് നേരിട്ട് ഉള്ളവയാണ്. ചോദ്യം 23 വളരെ ലളിതവുമായിരുന്നു. മിടുക്കര്‍ ഏറെ ആസ്വദിച്ച് ചെയ്ത ഒരു ചോദ്യമായിരിക്കും ഇത്.
SSLC March 2016 - Malayalam II
SSLC March 2016 - English
SSLC March 2016 - Hindi
SSLC March 2016 - Maths (Mal.)
SSLC March 2016 - Maths (Eng.)
SSLC March 2016 - Social Scie. (Mal.)
SSLC March 2016 - Social Scie. (Eng.)
SSLC March 2016 - Physics (Mal.)
SSLC March 2016 - Physics (Eng.)
SSLC March 2016 - Chemistry (Mal.)
SSLC March 2016 - Chemistry (Eng.)
SSLC March 2016 - Biology (Mal.)
SSLC March 2016 - Biology (Eng.)
0 Response to "SSLC Examination - March 2016 : All Question Papersand English, Physics, Chemistry, Social Science & Maths Answers"
Post a Comment