എസ്.എസ്.എല്‍.സി റിസല്‍ട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. എസ്.എസ്.എല്‍.സി പരീക്ഷയുടെ സമ്പൂര്‍ണ്ണ വിശകലനം മാത്സ് ബ്ലോഗിലൂടെ നടപ്പാക്കിയത് 2014ല്‍ ആയിരുന്നു. ഇത്തരമൊരു വിശകലനത്തെപ്പറ്റി ആരുടേയും മനസ്സില്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് മാത്സ് ബ്ലോഗ് ഈ ചുവടുവെപ്പ് നടത്തിയത്. അതുകൊണ്ടു തന്നെ വിവിധ മേഖലകളില്‍ നിന്ന് മാത്സ് ബ്ലോഗിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല. അതിനെല്ലാം ബ്ലോഗ് ടീമംഗമായ ശ്രീനാഥിനെയും സഹപ്രവര്‍ത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പരീക്ഷവിശകലനത്തിനായി ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും അന്ന് മാത്സ് ബ്ലോഗ് പുറത്തിറക്കിയിരുന്നു. പരീക്ഷയുടെ ഫലം പുറത്തുവരുന്നതിന് അഞ്ചു ദിവസം മുമ്പ് ഇത്തരമൊരു ചുമതല ഞങ്ങളെയേല്പ്പിച്ച അന്നത്തെ പരീക്ഷാ സെക്രട്ടറിയും ഇപ്പോള്‍ എ.ഡി.പി.ഐയുമായ ജോണ്‍സ് വി ജോണ്‍ സാറിനോടാണ് ഇക്കാര്യത്തില്‍ മാത്സ് ബ്ലോഗിന് കടപ്പാടുള്ളത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എപ്രകാരമുള്ള റിസല്‍ട്ട് പാറ്റേണാണ് പ്രതീക്ഷിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് ഫീഡ് ബാക്ക് തന്ന വേണു പുഞ്ചപ്പാടം അടക്കമുള്ള ഹെഡ്മാസ്റ്റര്മാരോടും കെ.പി.എസ്.എച്ച്.എ സെക്രട്ടറിയായിരുന്ന ജോസ് സാറിനോടും ഐടി@സ്ക്കൂള് പ്രൊജക്ടിലെ സഹാനി സാറിനോടും വിവിധ പത്രപ്രവര്ത്തകരോടുമൊക്കെ അക്കൂട്ടത്തില്‍ നന്ദി പറയേണ്ടിയിരിക്കുന്നു. അന്ന് ബ്ലോഗിലൂടെ നടത്തിയ നിര്‍ദ്ദേശമനുസരിച്ച് എസ്.എസ്.എല്‍.സി റിസല്‍ട്ട് അനാലിസിസ് സാധ്യമാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നന്ദകുമാറിനും മലപ്പുറത്തെ അദ്ധ്യാപകനായ ഉണ്ണികൃഷ്ണന് സാര്‍ എന്നിവരോടും മുഹമ്മദ് ആസിഫ് സാറിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും ഇത്തരത്തിലുള്ള താരോദയങ്ങള്‍ അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരുമെന്നും ഞങ്ങള്‍ കരുതുന്നു. ഇന്നിവിടെ മാത് സ് ബ്ലോഗിലൂടെ രണ്ട് ഓഫ് ലൈന്‍ സ്ക്കൂള് തല അനലൈസര്‍ പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് ഈ പ്രോഗ്രാമിനെ നമുക്കൊന്ന് പരീക്ഷിച്ചാലോ?
SSLC റിസല്‍ട്ടിന്റെ സമഗ്രമായ അപഗ്രഥനത്തിനു സഹായിച്ചേക്കാവുന്ന രണ്ടു അപ്തിക്കേഷനുകള്
Windows based SSLC Result Analyser | Help File
Prepared by Bibin C Jacob
മുകളിലുള്ളത് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമാണ്. ഇതിന്റെ എക്സ്റ്റെന്ഷന് .xlsm ആണ്. അതു കൊണ്ട് സേവ് ചെയ്യുമ്പോള്‍ ഇതേ എക്സ്റ്റെന്‍ഷനില്‍ തന്നെ സേവ് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കുക. അറിയാതെ xlsx പോലെയുള്ള എക്സ്റ്റെന്ഷനോടെ സേവ് ചെയ്താല്‍ ഈ പ്രോഗ്രാമില്‍ സെറ്റ് ചെയ്തിട്ടുള്ള നിരവധി മാക്രോകള്‍ (Macros) പ്രവര്‍ത്തിക്കാതെ വരുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.
Ubuntu Based SSLC Result Analyser | Help File
Prepared By Pramod Moorthy
ഓപ്പണ്‍ ഓഫീസ് or ലിബ്റെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന് ആണ് ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).
SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും (http://results.kerala.nic.in/sslc16/swr_sslc.htm) നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക. ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് പെയ്സ്റ്റ് ചെയ്ത് confirm ചെയ്തുകഴിഞ്ഞാല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട് അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.
- First important thing to do : SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍ open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക.
- നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കി OK ബട്ടണുകള്‍ കൊടുത്ത് അപ്ലികേഷന് close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍ Enable Macro എന്ന ബട്ടണ്‍ ക്ലിക്കുക. Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന് പ്രവര്‍ത്തന സജ്ജമാകുന്നു.
- http://results.kerala.nic.in/sslc16/swr_sslc.htm എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍, മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കുക. സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക).
- ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്കുക. ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക. Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍ paste ചെയ്യുക.
- Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക. Confirm the Data എന്ന ബട്ടണില്‍ ക്ലിക്കുക.
- List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
- List of NHS ( അയോഗ്യരായവരുടെ പട്ടിക )
- Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
- Division wise result
- First Language wise result
- Individual Result
- Division wise grade details (ഡിവിഷന് തിരിച്ചുള്ള ഗ്രേഡ് പട്ടിക )
- All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
- Sex wise result (ആണ്/പെണ് തിരിച്ചുള്ള പട്ടിക)
- Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)
- A+, B+, C+, D+ ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
0 Response to "SSLC Examination Result 2016 : School Wise Analysers"
Post a Comment