ടീച്ചിങ് എയിഡുകളുടെ നിര്‍മ്മാണ മത്സരം. സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അധ്യാപകര്‍ക്ക് തിളങ്ങാനുള്ള അപൂര്‍വ്വം അവസരങ്ങളിലൊന്നാണ്. വളരേ വിരളമാളുകളേ അതുപയോഗിക്കുന്നുള്ളൂവെന്നതാണ് കഷ്ടം. ഇത്തവണ സംസ്ഥാന ശാസ്ത്രോത്സവത്തിലെ രണ്ട് സ്വര്‍ണ്ണമെഡല്‍ ജേതാക്കളാണ് ഇവര്‍. മാത്‌സ് ബ്ലോഗ് കുടുംബാംഗങ്ങളായ ശ്രീ നിധിന്‍ജോസും ശ്രീ കെ വിനോദും.രണ്ടാള്‍ക്കും മാത്‌സ് ബ്ലോഗ് കുടുംബത്തിന്റെ ഊഷ്മളാഭിവാദ്യങ്ങള്‍.
കോട്ടയം ജില്ലയിലെ കടപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനായ ശ്രീ നിധിന്‍ജോസ് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ്(on the spot) മത്സരത്തിൽ(സയൻസ്) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇ വേസ്റ്റും സ്മാര്‍ട്ട്ഫോണും ഉപയോഗിച്ചുള്ള നിര്‍മ്മിതിയ്ക്കാണ്. ഉപയോഗശൂന്യമായ സിഡി ഡ്രൈവില്‍ നിന്നുമെടുത്ത ചില ഭാഗങ്ങളും സ്മാര്‍ട്ട്ഫോണ്‍ കേമറയും ഉപയോഗിച്ച്, വസ്തുക്കളെ 125 ഇരട്ടിയോളം വലുതാക്കി കാണാവുന്ന ഒരു മൈക്രോസ്കോപ്പാണ് ഇവയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്. മാത്‌സ് ബ്ലോഗിന്റെ സ്വന്തം നിധിന് ഹൃദയംഗമമായ ആശംസകള്‍.
എറണാകുളം, മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്ഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ.കെ.വിനോദ്, ക്ലാസ്റൂമുകളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഗണിത ടീച്ചിംഗ് എയ്ഡുകള്‍ പലപ്പോഴും ക്ലസ്റ്റര്‍ യോഗങ്ങളില്‍ വിനോദ് മാഷ് പങ്കുവയ്ക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലും സംസ്ഥാന മേളകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ Teaching aid മത്സരത്തില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ വിനോദ് മാഷിനും ഹൃദയംഗമമായ ആശംസകള്‍

0 Response to "Congratulations..!"
Post a Comment