പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ സമ്പൂര്‍ണ്ണയില്‍നിന്നെടുത്ത എ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അവയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താവുന്നതാണെന്നുമുള്ള അറിയിപ്പുകണ്ടതുമുതല്‍ വളരേയധികംപേര്‍ പ്രശ്നങ്ങളുമായി മെയിലിലും ഫോണിലും ബന്ധപ്പെടുന്നുണ്ട്.SSLC നോട്ടിഫിക്കേഷനില്‍ ഒക്ടോബര്‍ 31 വരേ ഡാറ്റചേര്‍ക്കാന്‍ സമയംകൊടുക്കുകയും, അതിനവസരം നല്‍കാതെ നാലഞ്ചുദിവസം മുന്നേതന്നെ പരീക്ഷാഭവന്‍ ഡാറ്റയെടുക്കുകയും ചെയ്തുവെന്ന പരാതിയാണ് ലക്ഷദ്വീപുകാര്‍ പങ്കുവയ്ക്കുന്നത്. ശരിയായ അളവില്‍ സമ്പൂര്‍ണ്ണയില്‍ കയറ്റിയ ഫോട്ടോകള്‍ ശരിയായില്ലെന്ന മെസേജുകള്‍, ഒറ്റയൊന്നിന്റേം പിന്‍കോഡ് കാണാത്ത അവസ്ഥ, ചെയ്തകാര്യങ്ങളെല്ലാം വീണ്ടും ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാ സമ്പൂര്‍ണ്ണേന്ന് ഡാറ്റ എടുക്കുന്നതെന്ന സംശയം........പരാതികള്‍ നിരവധിയാണ്!
വര്‍ഷങ്ങളായി, ഇത്തരം കാര്യങ്ങളില്‍, അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് നല്‍കുകയും, കമന്റ് ബോക്സിലൂടെ പ്രശ്നങ്ങളും പരിഹാരങ്ങളും വേണ്ടയിടങ്ങളില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മാത്‌സ് ബ്ലോഗിന് ഇത്തവണ എന്തുപറ്റിയെന്നുള്ള ചോദ്യങ്ങളും കുറവല്ല.
എന്തായാലും പ്രശ്നങ്ങള്‍ സധൈര്യം കമന്റുക.കാണേണ്ടവര്‍ കാണും!
0 Response to "SSLC A-List Correction"
Post a Comment